യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.ബി ഗണേശ് കുമാറിന്റെ കോലം കത്തിച്ചു

അരുവിക്കരയില്‍ കെ.എസ് ശബരീനാഥിന്റെ വിജയം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് കെ.ബി ഗണേശ് കുമാറിന്റെ കോലം കത്തിച്ചു. ഗണേശിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ശബരീനാഥിന്റെ വിജയം ആഘോഷിച്ചത്.
യു.ഡി.എഫ് വിട്ട കേരളാ കോണ്‍ഗ്രസ് പ്രതിനിധി കെ.ബി ഗണേശ് കുമാര്‍ അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിനു വേണ്ടി ശക്തമായി രംഗത്തിറങ്ങിയിരുന്നു. കുടുംബയോഗങ്ങളുമായി ഗണേശ് മണ്ഡലത്തില്‍ സജീവമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























