Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

കേരളത്തിൽ കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയത് മണ്ഡലം; കേരള രാഷ്ട്രീയത്തിലെ സമുന്നതരായവരടക്കം ഈ മണ്ഡലത്തിൽ നിന്നും നേരെ മന്ത്രിസഭയിലേക്ക് പോയത് ഏഴു പേർ, നോക്കാം മറ്റു വിവരങ്ങള്‍....

19 MAY 2021 02:07 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയത് ഏത് മണ്ഡലം എന്ന് ചോദിച്ചാൽ നിരവധി ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയ ഒരു മണ്ഡലമേ ഉള്ളു.അത് ആലപ്പുഴ ജില്ലയിലെ ചേർത്തലയാണ്. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ഈ ചേർത്തല താലൂക്ക്. ചേർത്തല ആണ് ഈ താലൂക്കിന്റെ ആസ്ഥാനമെന്നത് . അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചേർത്തല താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് നിലവിൽ ഉള്ളത്.ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

കേരള രാഷ്ട്രീയത്തിലെ സമുന്നതരായവരടക്കം ഏഴു പേരാണ് ഈ മണ്ഡലത്തിൽ നിന്നും നേരെ മന്ത്രിസഭയിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവിന്റെ കാബിനറ്റ് പദവി കൂടി ചേർത്താൽ എണ്ണം ഒന്ന് കൂടി കൂടും. സിപി ഐയുടെ നാലും കോൺഗ്രസിന്റെ മൂന്നും നേതാക്കളെയാണ് ചേർത്തല മന്ത്രിമാരാക്കിയത് . ആദ്യ കേരള മന്ത്രിസഭയിലെ കെ.ആർ. ഗൗരിയമ്മയും പതിനൊന്നാം നിയമ സഭയിലെ മുഖ്യമന്ത്രി എ.കെ ആന്റണിയും ഉൾപ്പെടുന്നു. എന്നാൽ മന്ത്രിക്കസേരയിൽ കാലാവധി തികച്ചത് ഒരാൾ മാത്രം എന്നതാണ് ഇവിടെ കൗതുകമുൻണർത്തുന്നത്. കഴിഞ്ഞ തവണ മന്ത്രിയായ തിലോത്തമൻ മാത്രമാണ് അഞ്ചു വർഷം തികച്ചിട്ടുള്ളത്. . ആദ്യത്തെ മന്ത്രിസഭ വിമോചന സമരത്തെത്തുടർന്ന് രണ്ടു വർഷത്തിൽ വീണു. പിന്നെ അടുത്ത മന്ത്രി വന്നത് 20 വർഷം കഴിഞ്ഞ്. അന്ന് ചേർത്തലയുടെ നിറം മാറിയിരുന്നു. എസ് എൻ ഡി പി യോഗം പ്രസിഡന്റായിരുന്ന കോൺഗ്രസുകാരൻ എം കെ രാഘവനായിരുന്നു അത്തവണത്തെ എം എൽഎ .

എന്നാൽ ചേർത്തല മന്ത്രിയാക്കിയവർ ഇവരെക്കയാണ് കെ.ആർ. ഗൗരിയമ്മ 1957ലെ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു.

1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും അവർ അംഗമായിരുന്നു കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു് പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു.

അതിനുശേഷം 1977 എം. കെ രാഘവൻ അതിനു ശേഷം 1970ൽ എ കെ ആന്റണിയാണ് മണ്ഡലത്തെ കോൺഗ്രസിനൊപ്പം കൂട്ടിയത്. എന്നാൽ രാഘവൻ വക്കീൽ മന്ത്രിസഭയിൽ ഒരു വർഷം തികച്ചില്ല. പക്ഷെ ചേർത്തലക്കാരുടെ മന്ത്രിഭാഗ്യം തുടർന്നു. അടുത്ത ആറാം നിയമസഭയെത്തിയപ്പോൾ സിപിഐ കോൺഗ്രസിന്റെ കൂട്ട് വിട്ടു. അങ്ങനെ പിഎസ് ശ്രീനിവാസൻ മന്ത്രിയായി . തുടർന്ന് നിയമസഭ പിരിച്ചു വിട്ട് അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോൾ ചേർത്തല ശ്രീനിവാസനെ വിട്ട് കോൺഗ്രസിലെ വയലാർ രവിയെ സ്വീകരിച്ചു. കോൺഗ്രസ് എ പ്രതിനിധിയായിരുന്ന രവി നേരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. കൂടാതെ മുഖ്യമന്ത്രി കെ കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വയലാർ രവി രാജി വെക്കുകയും ചെയ്തു. പിന്നെ ചേർത്തലയ്ക്ക് സ്വന്തം മന്ത്രി വരാൻ ഏതാണ്ട് 15 കൊല്ലമാണ് കാത്തിരിക്കേണ്ടി വന്നത്.

തുടർന്ന് മുഖ്യമന്ത്രിയായി എ കെ ആന്റണിയുടെ മൂന്നാം വരവായിരുന്നു അത്. പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത് അത്തവണയായിരുന്നു . അതിനു മുമ്പ് രണ്ടു തവണയും ഉപ തെരഞ്ഞടുപ്പിലൂടെ കഴക്കൂട്ടം , തിരൂരങ്ങാടിയായിരുന്നു ആന്റണി നിയമസഭാംഗമായത്. എന്നാൽ കാലാവധി തികയ്ക്കാതെ തന്നെ രാജിവെക്കുകയായിരുന്നു . പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ആന്റണി ചേർത്തലയിലയുടെ പ്രതിനിധിയായിരുന്നു. പിന്നീട് ഒരുപാട് കാലത്തിന്ശേഷമാണ് അടുത്ത മന്ത്രി വന്നത്. അതായത് 2016 ൽ തിലോത്തമൻ വന്നു . ഇത്തവണ ചരിത്രം തെറ്റിച്ച് ഇടതു മുന്നണി തുടർ ഭരണം നേടിയപ്പോൾ ചേർത്തലയുടെ പ്രതിനിധി പി പ്രസാദ് വീണ്ടും മന്ത്രിയാകുകയാണ്..

മന്ത്രിമാരാകും എന്ന് ഉറപ്പുണ്ടായിരുന്ന രണ്ടു പേരെ തോൽപ്പിക്കാനും ചേർത്തലക്കാർക്ക് മടിയുണ്ടായിരുന്നില്ല. ഇടതു മുന്നണി ജയിച്ചു കയറിയ 1987 ൽ സിപിഐയുടെ സി കെ ചന്ദ്രപ്പൻ വയലാർ രവിയോട് തോൽക്കുകയും ചെയ്തു. അത്തവണ രവി പ്രതിപക്ഷത്തിരുന്നു. 1991 ൽ ചേർത്തല ആ തെറ്റ് തിരുത്തി. ചന്ദ്രപ്പൻ രവിയെ പരാജയപ്പെടുത്തി. പക്ഷെ അന്ന് കോൺഗ്രസ് അധികാരത്തിലെത്തി. അങ്ങനെ ചന്ദ്രപ്പൻ പ്രതിപക്ഷത്തിരുന്നു. 1996 ൽ മുഖ്യമന്ത്രി ആന്റണി മത്സരിക്കാൻ വന്നത് ചേർത്തലയിൽ. പക്ഷെ ഇടതുമുന്നണി ഭരണത്തിലേക്ക് തിരിച്ചു വന്നപ്പോൾ ചേർത്തല തിരഞ്ഞടുത്തത് ചന്ദ്രപ്പനെയല്ല, ആന്റണിയെയായിരുന്നു തിരഞ്ഞെടുത്തത്.

അങ്ങനെ ആന്റണിയും പ്രതിപക്ഷത്തായിരുന്നു . പക്ഷെ ഒരു വ്യത്യാസം മാത്രം പ്രതിപക്ഷ നേതാവായിരുന്ന ആന്റണി 2001 ൽ ആയപ്പോഴേയ്ക്കും മുഖ്യമന്ത്രിയായി. രാജ്യസഭയിൽ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ നേതാവാണ് ആൻറണി. മറ്റൊരാൾ സി. അച്യുതമേനോൻ ആണ്. മുഖ്യമന്ത്രിയായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നതിനാൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തിയ എ.കെ. ആൻ്റണി 1996 വരെ മുഖ്യമന്ത്രിയായി തുടർന്നു. 1996-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് നിയമസഭ അംഗമായി. 1996 മുതൽ 2001 വരെ കേരള നിയമസഭയിൽ പ്രതിപക്ഷനേതാവ് ആയിരുന്ന ആൻ്റണി 2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

എന്നാൽ യുഡിഎഫ്‌ തരംഗമുണ്ടായ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആലപ്പുഴയെ ഇടതുപക്ഷത്തുറപ്പിച്ചത്‌ ചേർത്തലയുടെ പ്രതിരോധം.‌ തദ്ദേശ തെരഞ്ഞെടുപ്പിലും അതേനില‌. 10 വർഷത്തിനുശേഷം ചേർത്തല നഗരസഭ തിരിച്ചുപിടിച്ചു. വയലാർ, ചേർത്തല തെക്ക്‌, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളും കഞ്ഞിക്കുഴി, പട്ടണക്കാട്, ആര്യാട്‌‌ ബ്ലോക്കും എൽഡിഎഫ‌് ഭരണത്തിലായി. പട്ടണക്കാടും കടക്കരപ്പള്ളിയും മാത്രമാണ്‌ യുഡിഎഫിന്‌. കടക്കരപ്പള്ളിയിലാകട്ടെ നറുക്കെടുപ്പിലൂടെ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ്‌ 12,886 വോട്ടിന്‌ മുന്നിലെത്തി. ഇടതുപക്ഷത്തുറച്ച ഗൗരിയമ്മയെ ജെഎസ്‌എസ്‌ നേത‌ൃത്വത്തിൽനിന്ന്‌ ഒഴിവാക്കി പാർടിയെ പിളർത്താൻ കോൺഗ്രസ്‌ നടത്തിയ കളികൾ വലിയ രോഷത്തിനിടയാക്കിയിട്ടുണ്ട്‌. അടിക്കടി കാലുവാരുന്ന ബിജെപിയോട്‌ ബിഡിജെഎസിന്റെ അത‌ൃപ്‌തി പരസ്യമായത്‌ എൻഡിഎയ്‌ക്കും വലിയ തിരിച്ചടിയായി.

1957ലും 60ലും കെ ആർ ഗൗരിയമ്മ ജയിച്ച ചേർത്തലയിൽ 1965ൽ സി വി ജേക്കബിനായിരുന്നു വിജയം. 1967ൽ വയലാർ സമരപോരാളി എൻ പി തണ്ടാറിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1970ൽ കന്നിമത്സരത്തിൽ എ കെ ആന്റണി വിജയിച്ചു. 1977ൽ എം കെ രാഘവനിലൂടെ മണ്ഡലം നിലനിർത്തി. 1980ൽ പി എസ് ശ്രീനിവാസനിലൂടെ വീണ്ടും ഇടതുപക്ഷം. 1982ലും 1987ലും വയലാർരവി. 1991ൽ സി കെ ചന്ദ്രപ്പന്റെ അട്ടിമറി; തോറ്റത്‌ വയലാർ രവി. 1996ൽ വീണ്ടും എ കെ ആന്റണി. 2000ലും വിജയം ആവർത്തിച്ചു. 2006ൽ സി കെ ഷാജിമോഹനെ യുഡിഎഫ് രംഗത്തിറക്കിയെങ്കിലും പി തിലോത്തമന് കന്നിവിജയം. 2011ൽ ജെഎസ്എസ്‌ സ്ഥാനാർഥിയായ ഗൗരിയമ്മയെ തോൽപിച്ചാണ് തിലോത്തമൻ വിജയത്തിളക്കം കൂട്ടിയത്. 2016ൽ എസ് ശരത്തിനെ 7,196 വോട്ടിന്‌ തോൽപ്പിച്ച്‌ തിലോത്തമന്‌ ഹാട്രിക്.എന്നാൽ ചേർത്തല മണ്ഡലത്തിൽ നിന്ന് പി.തിലോത്തമന്റെ പിൻഗാമിയായാണ് മറ്റൊരു സിപിഐ നേതാവ് മന്ത്രിയാകുന്നത് അത് പി.പ്രസാദ് ആണ്. വാക്കുകളുടെ ഇടമുറിയാത്ത സമ്മേളനമാണ് സമരനായകനായ പി.പ്രസാദിന്റെ രാഷ്ട്രീയ മുഖമുദ്രയെന്നത് . എഴുത്തും വായനയും പ്രസംഗവും പ്രവർത്തന മണ്ഡലത്തിൽ കരുത്തായി പ്രയോഗിക്കുന്ന കമ്മ്യൂണിസ്റ്റ്. പരിസ്ഥിതി പ്രവർത്തകർക്കൊപ്പം നടന്ന, നല്ല മൂന്നുപതിറ്റാണ്ടുകൾ കൂടി ചേർത്തുവയ്ക്കുമ്പോഴാണ് ഈ 51 കാരന്റെ പൊതുജീവിതം അടയാളപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (21 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (45 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (3 hours ago)

Malayali Vartha Recommends