അരുവിക്കരയിലേത് എല്ലാവരുടേയും വിജയമെന്ന് രമേശ് ചെന്നിത്തല

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശബരിനാഥിനെ വിജയിപ്പിച്ച ജനങ്ങളോടു നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജയം എല്ലാ യുഡിഎഫ് പ്രവര്‍ത്തകരുടേതുമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. മദ്യവും പണവും സ്വീകരിച്ചാണ് അരുവിക്കരക്കാര്‍ ശബരിക്കു വോട്ടു ചെയ്തതെന്നു വി.എസ്. അച്യുതാനന്ദന്‍ പറയുന്നതു ജനങ്ങളെ അപമാനിക്കലാണ്. 2006 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടപ്പോള്‍ സിപിഎം ഇതുതന്നെയാണു പറഞ്ഞത്. ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ചു മതേതര കക്ഷികളുമായി ആലോചിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























