Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

'എന്നെ ഒന്ന് അപ്പുറം എത്തിക്കുമോ' വീണ അവരോട് ചോദിച്ചു. നല്ല ഒഴുക്കാണ് എന്നാലും ശ്രമിക്കാം എന്ന് ഡ്രൈവർ. അവർ ആ ലോറിക്കുള്ളിലേക്ക് വല്ല വിധേനയും വലിഞ്ഞു കയറി. ഡ്രൈവർ വീണയെ അപ്പുറം എത്തിക്കുകയും ചെയ്തു. പിന്നെ വെള്ളം ഇറങ്ങുവോളം വീണ ആറന്മുളയിലെ സാധാരണക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു...' ടിപ്പർ ലോറിയിൽ കയറിയ വീണയുടെ പ്രവർത്തിക്ക് സാക്ഷ്യം വഹിച്ച അനുഭവം ഓർത്തെടുത്ത് സാഹിത്യകാരൻ ബെന്യാമിൻ

19 MAY 2021 05:21 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഏറെ അമ്പരപ്പിലാണ് ഏവരും. മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും ചർച്ചാവിഷയമായിരിക്കുന്നത് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുവാൻ നിയോഗിക്കപ്പെട്ട വീണ ജോർജിനെ കുറിച്ച് തന്നെ. കെ കെ ശൈലജ അതിഗംഭീരമായി കൈകാര്യം ചെയ്ത വകുപ്പിൽ അതേ മികവോടെ പ്രവർത്തിക്കുവാൻ പുതിയ മന്ത്രിക്കാകുമോ എന്നതാണ് പലരുടേയും സംശയം എന്നത്. എന്നാൽ 2018 ലെ കേരളം അതി ഭീകരമായ പ്രളയ കാലത്ത് സ്വന്തം മണ്ഡലത്തിൽ എത്താൻ സാഹസികമായി ടിപ്പർ ലോറിയിൽ കയറിയ വീണയുടെ പ്രവർത്തിക്ക് സാക്ഷ്യം വഹിച്ച അനുഭവം ഓർത്തെടുക്കുകയാണ് സാഹിത്യകാരൻ ബെന്യാമിൻ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2018 ലെ മഹാപ്രളയ ദിവസം. ഞാനന്ന് അതികാലത്ത് തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്ക് ഓടിപ്പാഞ്ഞ് വരികയാണ്. തലേ രാത്രി അച്ചൻകോവിൽ ആറ് കര കവിഞ്ഞ് ഒഴുകുന്നു എന്ന് വാർത്ത വന്നു. വീട്ടിനുള്ളിൽ വെള്ളം കയറിയോ എന്ന് പേടിയുണ്ട്. പന്തളത്ത് എത്തിയപ്പോൾ ആറ് ഒഴുകുന്നത് ജംഗ്ഷനിലൂടെയാണ്. മുറിച്ചു കടക്കാൻ ഒരു നിർവ്വഹവുമില്ല. അത്ര കുത്തൊഴുക്ക് ആണ്. എന്തു ചെയ്യണം എന്നറിയാതെ ആധി പൂണ്ട് നിൽക്കുമ്പോൾ അടുത്ത് ഒരു വണ്ടി കൂടി വന്നു നിന്നു. നോക്കുമ്പോൾ ആറന്മുള എം. എൽ. എ. വീണ ജോർജ് ആണ്. സഹായത്തിനു സന്നദ്ധ പ്രവർത്തകർ ഒന്നും എത്തിയിട്ടില്ല. അപ്പുറം കടക്കാൻ ഒരു വഴിയും കാണുന്നില്ല.

'എനിക്ക് എത്രയും പെട്ടെന്ന് ആറന്മുള എത്തണം. അവിടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരം ആണ്' എന്ന് വീണ ആവലാതി പെട്ടുകൊണ്ടേ ഇരുന്നു.അപ്പോൾ ആണ് ആ വഴി ഒരു ടിപ്പർ ലോറി വരുന്നത്. 'എന്നെ ഒന്ന് അപ്പുറം എത്തിക്കുമോ' വീണ അവരോട് ചോദിച്ചു. നല്ല ഒഴുക്കാണ് എന്നാലും ശ്രമിക്കാം എന്ന് ഡ്രൈവർ. അവർ ആ ലോറിക്കുള്ളിലേക്ക് വല്ല വിധേനയും വലിഞ്ഞു കയറി. ഡ്രൈവർ വീണയെ അപ്പുറം എത്തിക്കുകയും ചെയ്തു. പിന്നെ വെള്ളം ഇറങ്ങുവോളം വീണ ആറന്മുളയിലെ സാധാരണക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ സാമൂഹിക അടുക്കള എന്ന ആശയം ഉൾപ്പെടെ പ്രാവർത്തികം ആക്കിക്കൊണ്ട്. ചുമ്മാതെ അല്ല അവർ കഴിഞ്ഞ തവണത്തെക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തിൽ വിജയിച്ചത്.

ഏല്പിക്കുന്ന ഉത്തരവാദിത്തം നിറഞ്ഞ മനസോടെ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ അവർക്ക് കെല്പുണ്ട്. അത് മനസിലാക്കി ആവണം ആരോഗ്യമന്ത്രി എന്ന വലിയ ചുമതല വീണയെ ഏല്പിച്ചിട്ടുള്ളതും. ശൈലജ ടീച്ചറുടെ പിൻഗാമി ആവുക എന്നത് വലിയ വെല്ലുവിളി തന്നെ ആണ്. പ്രത്യേകിച്ചും ഈ മഹാമാരിയുടെ കാലഘട്ടത്തിൽ. എന്നാൽ വീണയ്ക്ക് അത് സാധ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവർക്ക് സാധാരണക്കാരുടെ മനസ് തിരിച്ചറിയാൻ ഉള്ള മനസുണ്ട്. ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള സന്നദ്ധത ഉണ്ട്. വെല്ലുവിളികളുടെ കാലഘട്ടത്തിലെ പുതിയ ആരോഗ്യവകുപ്പ് മന്ത്രിക്ക് ആശംസകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (4 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (4 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (5 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (5 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (5 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (6 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (6 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (6 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (7 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (7 hours ago)

Malayali Vartha Recommends