Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ശ്രീ കെ രാധാകൃഷ്ണന്‍ ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയായതിനെ ചരിത്രത്തിലെ ആദ്യ നിമിഷമെന്ന് പറയുന്ന അല്പജ്ഞാനികളെ ചില പേരുകള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓര്‍മ്മിപ്പിക്കാം'; നിയുക്ത ദേവസ്വം മന്ത്രി കെ.രാധാകൃഷ്​ണന്‍ കേരളത്തിലെ ആദ്യത്തെ ദലിത്​ ദേവസ്വം മന്ത്രിയാണെന്നത്​ തെറ്റായ പ്രചാരണമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

19 MAY 2021 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

നിയുക്ത ദേവസ്വം മന്ത്രി കെ.രാധാകൃഷ്​ണന്‍ കേരളത്തിലെ ആദ്യത്തെ ദലിത്​ ദേവസ്വം മന്ത്രിയാണെന്നത്​ തെറ്റായ പ്രചാരണമാണെന്ന്​ യൂത്ത്​കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ മാങ്കൂട്ടത്തില്‍. ശ്രീ കെ രാധാകൃഷ്​ണന്‍ ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയായതിനെ ചരിത്രത്തിലെ ആദ്യ നിമിഷമെന്ന് പറയുന്ന അല്‍പ്പജ്ഞാനികളെ ചില പേരുകള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓര്‍മ്മിപ്പിക്കം., വെള്ള ഈച്ചരന്‍, കെ. കെ ബാലകൃഷ്​ണന്‍, ദാമോദരന്‍ കാളാശേരി എന്നിവര്‍ വിവിധ മന്ത്രി സഭകളില്‍ ദേവസ്വം വകുപ്പ്​ കൂടി കൈാര്യം ചെയ്​തിരുന്നു. നിയമസഭയിലെ കൂടുതല്‍ ദലിത് എം.എല്‍.എമാരെ എല്ലാക്കാലവും സ്വന്തമാക്കിയിട്ട് ഈ സഭയില്‍ പോലും 99 ല്‍ 13 പേര്‍ സ്വന്തമായി ഉണ്ടായിട്ട് ഒരൊറ്റ ദളിതനെ മാത്രം മന്ത്രിയാക്കിയിട്ട് നവോത്ഥാന വിപ്ലവം എന് പറയാന്‍ ചില്ലറ തൊലിക്കട്ടി പോരെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്​ബുക്ക് പോസ്​റ്റ്​

വിമാനം ആദ്യമായി കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ്, അതും 1903ല്‍. 2021 മെയ് 19ന് ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നയൊരാള്‍ താനാണ് വിമാനം കണ്ട് പിടിച്ചതെന്ന് പറയുന്നതിന്നെ അല്പത്തരമെന്നും, വിവരക്കേടെന്നും അല്ലെ പറയുക?

ശ്രീ കെ രാധാകൃഷ്ണന്‍ ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയായതിനെ ചരിത്രത്തിലെ ആദ്യ നിമിഷമെന്ന് പറയുന്ന അല്പജ്ഞാനികളെ ചില പേരുകള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓര്‍മ്മിപ്പിക്കാം, വെള്ള ഈച്ചരന്‍, കെ. കെ ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശേരി.

1970ല്‍ തൃത്താലയില്‍ നിന്നും 1977ല്‍ വണ്ടൂരില്‍ നിന്നും നിയമസഭയിലെത്തിയ കോണ്‍ഗ്രസ്‌ നേതാവ് വെള്ള ഈച്ചരന്‍ കോണ്‍ഗ്രസ്‌ പ്രതിനിധിയായി അച്ചുതമേനോന്‍ സര്‍ക്കാറില്‍ ദേവസ്വം മന്ത്രിയായിരുന്നു. അതെ മന്ത്രി സഭയില്‍ തന്നെ ദാമോദരന്‍ കാളാശേരിയും ദേവസ്വം മന്ത്രിയായി.

കോണ്‍ഗ്രസ്‌ നേതാവ് കെ. കെ ബാലകൃഷ്ണന്‍ ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്ബോഴാണ് ദേവസ്വം വകുപ്പിന്റെ മന്ത്രിയായത്.

ഇന്ന് അതേ ചേലക്കരയില്‍ നിന്നാണ് കെ.രാധാകൃഷ്ണനും ജയിച്ച്‌ മന്ത്രിയാകുന്നത്. പറഞ്ഞ് വന്നത് കോണ്‍ഗ്രസ്സ് 4 പതിറ്റാണ്ടപ്പുറത്ത് ചെയ്ത വിപ്ലവമാണ്, പിണറായിയും പാര്‍ട്ടിയും ഇന്ന് ചെയ്തത്. ആ അയിത്തം നിങ്ങള്‍ ഇന്ന് നീക്കിയതില്‍ സന്തോഷം. ഇനി ആ അയിത്തം മാറേണ്ടത് പോളിറ്റ് ബ്യൂറോയിലാണ്, സഖാവ് A K ബാലനിലൂടെ അതും പരിഹരിക്കുക.

തന്‍്റെ പട്ടിണി കൊണ്ട്,ബാബുവിന്റെ വീട്ടിലെ പട്ടിയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞ KR നാരായണനെഇന്ത്യയുടെ പ്രഥമ പൗരനായി കൈ പിടിച്ചെത്തിച്ച പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ്സെന്നാണ്. മീരാ കുമാറിനെ ലോക്സഭാ സ്പീക്കറാക്കിയും അത്തരം മാറ്റങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തി.

CPIM പോളിറ്റ് ബ്യൂറോ പോലെ ദളിതനെ അനുവദിക്കാതിരുന്ന വൈക്കത്ത് നടവഴികളിലും, ഗുരുവായൂര്‍ അമ്ബലനടയില സത്യഗ്രഹ സമരത്തിന് നേതൃത്വം നടത്തിയതും കോണ്‍ഗ്രസ്സാണ്. പിന്നീട് ദളിതരെ ആ ഗുരുവായൂരില്‍ ദേവസ്വം പ്രസിഡന്‍്റുമാക്കി കോണ്‍ഗ്രസ്സ്.അത് പഴയ കാര്യമെന്ന് പറയുന്നവരോട് മല്ലികാര്‍ജുന ഗാര്‍ഗെയെന്ന ദളിത് നേതാവിനെ പ്രതിപക്ഷ നേതാവാക്കിയതും അതിനു മുന്‍പ് സുപ്രധാനമായ റെയില്‍വേ മന്ത്രി സ്ഥാനം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

രാധാകൃഷ്ണനിലേക്ക് മടങ്ങി വരാം, മന്ത്രിസഭയില്‍ സീനിയറായ, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ കെ.രാധാകൃഷ്ണന് ദേവസ്വം നല്‍കിയതിനെ വിപ്ലവമായി വാഴ്ത്തുന്നവരോട് ,ദേവസ്വം വകുപ്പില്‍ ഒരു മന്ത്രിക്കും തന്റെ ഭാവനകള്‍ ഉപയോഗിച്ച്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. താരതമ്യേന ജൂനിയേഴ്സിനു നല്കിയ വ്യവസായമോ, ധനകാര്യമോ, പൊതുമരാമത്തോ, വിദ്യാഭ്യാസമോ അദ്ദേഹത്തിന്നല്‍കാവുന്നതാണല്ലോ? എന്തേ നല്‍കിയില്ല.

പട്ടികജാതി വകുപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കുവാന്‍ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുക എന്ന വിപ്ലവം നടത്തിയ ഒരാളുണ്ട് ചരിത്രത്തില്‍, സാക്ഷാല്‍ K കരുണാകരന്‍.അത്തരം പരിഷ്കാരത്തിന് പിണറായി തയ്യാറാണോ..?നിയമസഭയിലെ കൂടുതല്‍ ദളിത് MLA മാരെ എല്ലാക്കാലവും സ്വന്തമാക്കിയിട്ട്, ഈ സഭയില്‍ പോലും 99 ല്‍ 13 ദളിത് MLA മാര്‍ സ്വന്തമായി ഉണ്ടായിട്ട് ഒരൊറ്റ ദളിതനെ മാത്രം മന്ത്രിയാക്കിയിട്ട് നവോത്ഥാന വിപ്ലവം എന് പറയാന്‍ ചില്ലറ തൊലിക്കട്ടി പോരാ...

ഒരു കുട്ടി ആദ്യമായി നടക്കുമ്ബോള്‍ അതിന് കൗതുകം തോന്നുക സ്വഭാവികം. പക്ഷേ അത് ലോകത്തിലെ ആദ്യത്തെ നടത്തം ആണെന്ന് പറഞ്ഞാല്‍ ഏറെ ദൂരം ഓടിയവര്‍ക്ക് ചിരി വരും....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends