Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...


സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

എല്ലാം ഒരു സ്വപ്നം പോലെ... വീണാ ജോര്‍ജിനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതായി ജൂഡ് ആന്റണി; ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ ആഗ്രഹിച്ചത് ഈ മുഖമാണ്; മന്ത്രി പദത്തിലേക്കെത്തും മുമ്പ് കൗതുകമായി സംവിധായകന്റെ ഒരു കുറിപ്പ്

20 MAY 2021 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കെ.കെ. ശൈലജ ടീച്ചറിന് പകരം ആ സ്ഥാനത്ത് ആരോഗ്യ മന്ത്രിയായി ആര് വരുന്നു എന്ന് കേരളം കൗതുകത്തോടെ നോക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ് എത്തിയതോടെ ചര്‍ച്ചകളും സജീവമായി.

സംസ്ഥാനത്തെ നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നതായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ താന്‍ മനസില്‍ ആഗ്രഹിച്ചത് മാമിന്റെ മുഖമാണ്. അന്ന് ഇന്ത്യാ വിഷനില്‍ ജോലി ചെയ്യുകയായിരുന്ന വീണയെ കണ്ട് കഥ പറഞ്ഞിരുന്നു.

 

എന്നാല്‍ സ്‌നേഹപൂവ്വം അവരത് നിരസിച്ചെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കേരളത്തിലെ നിയുക്ത ആരോഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍, എന്റെ കഥ പറച്ചില്‍ ഏറ്റില്ല. സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു. അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാനാകട്ടെ...

 

 

വീണി ജോര്‍ജിനെ പറ്റിയുള്ള കൗതുകമാര്‍ന്ന കുറിപ്പ് വൈറലാകുന്നതിനോടൊപ്പം ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് വീണാ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്നു രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്നത്.

ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ്, മക്കളായ അന്ന, ജോസഫ് എന്നിവരോടൊപ്പം സത്യപ്രതിജ്ഞയ്ക്കായി രാവിലെ 6.30ന് അങ്ങാടിക്കല്‍ വയലിറക്കത്ത് വീട്ടില്‍ നിന്ന് തിരുവനന്തപുരത്തിന് യാത്ര തിരിച്ചു. ആലപ്പുഴയിലെ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചനയും നടത്തും.

 



ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ വീണാ ജോര്‍ജിനെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഎം ഓഫിസിലെ ഇ.കെ.നായനാരുടെ ചിത്രത്തിനു മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷം നേതാക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായ വാര്‍ത്തകള്‍ പുറത്തു വരുന്നത്. വീണ ഇനി ആരോഗ്യവകുപ്പ് നയിക്കുമെന്ന് അറിഞ്ഞതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് പരുമല തിരുമേനിയുടെ കബറിടത്തില്‍ എത്തി പ്രാര്‍ഥിച്ചു. ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫും ഒപ്പമുണ്ടായിരുന്നു.

പരുമല ആശുപത്രിയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും തിരുവല്ലയിലെ മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെത്തി ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെയും സന്ദര്‍ശിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എന്‍. സുകുമാരന്‍ നായരെയും ഫോണില്‍ വിളിച്ചു.

 



മകള്‍ മന്ത്രിയാകുന്നത് നേരിട്ടു കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് അമ്മയും പത്തനംതിട്ട നഗരസഭാ മുന്‍ കൗണ്‍സിലറുമായ റോസമ്മ കുര്യാക്കോസ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി.

പക്ഷേ കോവിഡ് കാരണം ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിര്‍ദേശം മൂലം സര്‍ക്കാര്‍ പാസ് പരിമിതപ്പെടുത്തി. 5 പാസാണുള്ളത്. അതിനാല്‍ പോകുന്നില്ലെന്ന് അമ്മ തീരുമാനിച്ചു. പകരം വീണയുടെ സഹോദരി വിദ്യയെ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയെ കൂടി കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് വീണയുടെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (4 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (13 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (28 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (4 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (5 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (5 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends