കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

മുതലപ്പൊഴിയിൽ വീണ്ടും നിയന്ത്രണം വിട്ട വൻ ജനരോഷം. കനത്ത കടലാക്രമണത്തിൽ പെട്ട് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് ബന്ധുക്കളും നാട്ടുകാരും. എം.എൽ.എ രമ്യാ ഹരിദാസ് നേരിട്ടെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയിട്ടില്ല. 'ഒരു ബോട്ടുണ്ടായിരുന്നെങ്കിൽ അവരെ ജീവനോടെ രക്ഷിക്കാമായിരുന്നു' എന്ന് നിലവിളിച്ചുകൊണ്ട് അമ്മമാരടക്കമുള്ള വലിയ ജനക്കൂട്ടം തീരദേശ റോഡ് ഉപരോധിക്കുകയാണ്. അതിനിടെ, കാണാതായവർക്കായി വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് കപ്പലും ആകാശത്ത് ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള അടിയന്തര തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























