Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...


സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

വല്ലാ കടും കയ്യും ചെയ്യുമോ... പിണറായി വിജയന്റെ പട്ടാഭിഷേകം രാജകീയമായി നടക്കുമ്പോള്‍ അപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടിയിറക്കം; മുഖം മിനുക്കാന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരാന്‍ നീക്കം

20 MAY 2021 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

എങ്ങനെ സഹിക്കാന്‍ കഴിയും. മുഖ്യമന്ത്രി പദം മോഹിച്ച് ഉച്ചതോറും പത്രസമ്മേളനം നടത്തി വെളുക്കും നേരം വരെ വെള്ളം കോരി. പക്ഷെ ജനങ്ങള്‍ എല്‍ഡിഎഫിനാണ് തുടര്‍ഭരണം നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. അതായത് പിണറായിയുടെ പട്ടാഭിഷേകം നടക്കുമ്പോള്‍ ചെന്നിത്തല പടിയിറങ്ങും.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.

 


ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വി. വൈദ്യ ലിംഗവും കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം.

എ ഗ്രൂപ്പും അനുകൂലിച്ചതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ തടസമില്ലെന്ന് കരുതിയിരുന്നെങ്കിലും എംഎല്‍എമാരുടെ ഇടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. കൂടുതല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണച്ചതായാണ് സൂചന.



എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖങ്ങളുമായി ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷത്തും അതേ നില പ്രകടമാകണം. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.

നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ ആശയവിനിമയം നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്ഥിതി ധരിപ്പിക്കും. തര്‍ക്കമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.

 



കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അന്തിമഘട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുക.

നേതാവ് ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായഐക്യം ഉരുത്തിരിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകളാണു ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്നു കണ്ടെത്തുകയായിരുന്നു ഖര്‍ഗെയുടെ ദൗത്യം.

 



രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി അടക്കം എ ഗ്രൂപ്പില്‍ നിന്നുള്ള ഏതാനും എംഎല്‍എമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന ഒരു വിഭാഗം സതീശനു പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇരു ഗ്രൂപ്പുകളിലെയും എംഎല്‍എമാരുണ്ട്.

കോണ്‍ഗ്രസ് 21 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടും നിലവിലെ നേതൃത്വത്തെ തുടരാന്‍ അനുവദിക്കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന് ഹൈക്കമാന്‍ഡ് സംഘത്തിനു മുന്നില്‍ ഇവര്‍ വാദിച്ചു. ഗ്രൂപ്പുകള്‍ക്കതീതമായി എംഎല്‍എമാര്‍ സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടെടുത്തതോടെ, ഹൈക്കമാന്‍ഡ് തീരുമാനമാണ് ഇനി നിര്‍ണായകം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (5 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (14 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (4 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (5 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (5 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends