Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...


സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

മരുമകനെ അമ്മാവന്‍ ബഡാ മന്ത്രിയാക്കിയത് വെറുതെയല്ല സഖാക്കളേ; കളി വേറെ ലെവലിലാണ്; ഈ ഭരണം അവസാനിക്കുമ്പോള്‍ മുസ്ലീം ലീഗ് ഇടതിനൊപ്പമായിരിക്കും; തുറുപ്പ് ചീട്ടാക്കുന്നത് റിയാസിനെ

20 MAY 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

പി.എ. മുഹമ്മദ് റിയാസിന് രണ്ടു സുപ്രധാന വകുപ്പുകള്‍ നല്‍കി തന്റെ മന്ത്രിസഭയില്‍ അവരോധിക്കുമ്പോള്‍ അമ്മാവന്‍ മരുമകന് നല്‍കിയ ഒരു സമ്മാനമായി അത് കരുതാന്‍ വരട്ടെ, ഈ ഉള്ളുകളികള്‍ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും

വലിയൊരു പ്ലാനാണ് സി റിയാസിനെ മന്ത്രിയാക്കിയതിലൂടെ പിണറായി വിജയന്‍ മുന്നില്‍ കാണുന്നത്. അത് മറ്റൊന്നും അല്ല മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേയ്ക്ക് കൊണ്ടുവരിക, ഇതിലൂടെ അടുത്ത ടേമും ഇടതു മുന്നണി ഭരിക്കുക, മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ സുഹൃത്താണ് യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവറലി തങ്ങള്‍. മുസ്ലീം ലീഗിലെ ഏറ്റവും ഉന്നത സ്ഥാനിയനായ നേതാവാണ് മുനവറലി തങ്ങള്‍.പാണക്കാട് കുടുംബത്തിലെ വമ്പിച്ച സ്വാധീനമുള്ള അംഗമാണ് മുനവറലി തങ്ങള്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ നിന്നും ലീഗിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്നയാളാണ് മുനവറലി തങ്ങള്‍.

 



മന്ത്രിയാകുന്ന മുഹമ്മദ് റിയാസിന് ആശംസ നേര്‍ന്ന് കൊണ്ടാണ് യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ലീഗ് നേതാക്കളെ ഞെട്ടിച്ചില്ല.

തന്റെ സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമെന്നാണ് മുനവറലി തങ്ങള്‍ പറയുന്നത്. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ച നേതാവാണ് റിയാസ്. മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.

 

നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്ന് മുനവറലി ആശംസിക്കുന്നു.

ഇതു കൊണ്ടു തീര്‍ന്നില്ല. റിയാസിന്റെ വ്യക്തിത്വത്തെ യാതൊരു തരത്തിലും അപമാനിക്കരുതെന്ന നിര്‍ദ്ദേശവും മുനവറലി നല്‍കി കഴിഞ്ഞു. ചില ലീഗ് യുവാക്കള്‍ ഇട്ട റിയാസിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാനും മുനവറലി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

 


അതായത് മുസ്ലീം ലീഗിനെ ഏതു നിമിഷവും ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കുകയാണ് പിണറായി വിജയന്‍.അതിനുള്ള പാലമായാണ് റിയാസിനെ പിണറായി കാണുന്നത്.

ഇനിയും ഒരഞ്ച് കൊല്ലം തങ്ങള്‍ക്ക് ഭരണമില്ലെന്ന് സ്വപ്നം കാണാന്‍ പോലും ഒരുക്കമല്ല മുസ്ലിം ലീഗ്. കോണ്‍ഗ്രസുകാരും ഇങ്ങനെ തന്നെയാണെങ്കിലും അവര്‍ക്ക് തത്കാലം ഇടതുമുന്നണിയില്‍ ചേക്കേറാന്‍ കഴിയില്ല.




കോണ്‍ഗ്രസുകാര്‍ റിയാസിനെ ട്രോളുന്നുണ്ടെങ്കിലും ലീഗുകാര്‍ ട്രോളിംഗ് നിര്‍ത്തിയതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ചില സന്ദേഹങ്ങള്‍ തോന്നി തുടങ്ങിയിട്ടുണ്ട്. മുനവറലി തങ്ങളുടെ ഫെയ്സ് ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയാണ് കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആരും പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു ഇടം കണ്ണ് സൂക്ഷിക്കുന്നുണ്ട്.

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന റിയാസിന് ലീഗിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.എന്തിന് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പോലും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിയാസ്. ബേപ്പൂരില്‍ കോണ്‍ഗ്രസിലെ പി.എം. നിയാസിനെ 28747 വോട്ടിന്റെ ഭൂരിപക്ഷമാണ് റിയാസിന് ലഭിച്ചത്. ഇതില്‍ ലീഗിന്റെ വോട്ടും കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 



കുറേക്കാലമായി പലരീതിയില്‍ പലവിമര്‍ശനങ്ങള്‍ താന്‍ കേള്‍ക്കുന്നുണ്ടെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണ്. ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസിന് വേദനയുണ്ടെങ്കിലും ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് അംസബന്ധം പറയാനും ജനാധിപത്യത്തില്‍ ഇടമുണ്ട്. അതൊക്കെ വിശ്വസിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.
വിവാഹത്തിന് ശേഷവും ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായി ഭരണതലത്തില്‍ ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചു വന്നത്.

 



വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങള്‍ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. അവര്‍ക്കെതിരെ അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്.

വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാന്‍ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുക്കാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കില്‍ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ വന്നു. ഇതെല്ലാമാണ് റിയാസിന്റെ സാക്ഷ്യം.

 



ഏതായാലും വരും ദിവസങ്ങളില്‍ റിയാസിനെ കൊണ്ട് പിണറായി എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയാം. ഒന്നുറപ്പാണ്. യു ഡി എഫില്‍ ഇനി ലീഗിന് വലിയ ആയുസില്ലെന്ന് ചുരുക്കം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (4 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (13 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (28 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (4 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (5 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (5 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends