മനസ്സിലെ ആകാശ സ്വപ്‌നം സഫലമാക്കി തിരുവനന്തപുരത്തുകാരി... കേരളത്തിലെ തീരദേശത്തിന്റെ അഭിമാനമായി.... ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത് മലയാളി പെണ്‍ പെരുമയോടെ

മനസ്സിലെ ആകാശ സ്വപ്‌നം സഫലമാക്കി തിരുവനന്തപുരത്തുകാരി... കേരളത്തിലെ തീരദേശത്തിന്റെ അഭിമാനമായി.... ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത് മലയാളി പെണ്‍ പെരുമയോടെ.
പൂവാര്‍ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന തീരദേശ ഗ്രാമത്തില്‍ ജനിച്ച ജെനി ജെറോം ശനിയാഴ്ച ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയത് പുതിയ ചരിത്രത്തിലേക്കായിരുന്നു. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യ (ഏ9449) വിമാനത്തിന്റെ കോപൈലറ്റായിരുന്നു കൊച്ചുതുറ സ്വദേശിയായ ജെറോം ജോറിസിന്റെയും ബിയാട്രീസിന്റെയും മകളായ ജെനി. ഒരുപക്ഷേ മലയാളിയായ പ്രായംകുറഞ്ഞ കൊമേഴ്‌സ്യല്‍ വനിതാപൈലറ്റാകാം ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ ഈ 23 വയസ്സുകാരി.
ജെനിയും സഹോദരന്‍ ജെബിയും ജനിച്ചത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായ കൊച്ചുതുറയിലായിരുന്നു. പിന്നീട് പിതാവ് ജെറോം ജോലിക്കായി കുടുംബസമേതം ഷാര്‍ജയിലേക്ക് പോയതിനാല്‍ ജെനിയും സഹോദരനും പഠിച്ചതും വളര്‍ന്നതും അവിടെയായിരുന്നു.
സ്‌കൂള്‍ കാലത്ത് തന്നെ വിമാനം പറപ്പിക്കണമെന്ന മോഹം ജെനി വീട്ടുകാരോട് പങ്കുവച്ചിരുന്നു. ആദ്യം വീട്ടുകാര്‍ അത് ഗൗരവത്തിലെടുത്തിരുന്നില്ല. പ്ലസ് ടു കഴിഞ്ഞതോടെ സ്വന്തം നിലയില്‍ തന്നെ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമം തുടങ്ങി.
പൈലറ്റാകാനുള്ള ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തില്‍ ജെനി ഉറച്ചുനിന്നതോടെ വീട്ടുകാരും അവള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തിന് ജെറോമും കുടുംബവും കരുതലോടെ കൂട്ടുനിന്നു.
എയര്‍ അറേബ്യയുടെ ആല്‍ഫാ ഏവിയേഷന്‍ അക്കാഡമിയില്‍ പ്രവേശനം നേടി. പരിശീലനത്തിനിടെ രണ്ടുവര്‍ഷം മുന്‍പ് ഫിലിപ്പൈന്‍സില്‍ പരിശീലന വിമാനം തകര്‍ന്നുവീണെങ്കിലും ജെനിയും പരിശീലകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ജെനി തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറിയില്ല.
കഠിനമായ പരിശീലനത്തിനൊടുവില്‍ ജെനി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. താന്‍ പഠിച്ചുവളര്‍ന്ന ഷാര്‍ജയില്‍ നിന്ന് ജന്മനാടായ തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയെത്തിയ ഈ പെണ്‍കുട്ടി നിശ്ചയദാര്‍ഢ്യത്തിലൂടെ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏവര്‍ക്കും കഴിയുമെന്നതിന്റെ മാതൃകകൂടിയാണ്. സഹോദരന്‍ ജെബി ഷാര്‍ജയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
തിരുവനന്തപുരത്തിന്റെ തീരദേശ സമൂഹത്തില്‍ ജനിച്ച് തന്റെ സ്വപ്‌നങ്ങളിലേക്ക് ചിറക് വിരിച്ച് പറന്ന ഈ പെണ്‍കുട്ടി ഒരു നാടിന്റെയും അഭിമാനമായി മാറുകയാണ്.
തിരുവനന്തപുരം കൊച്ചുതുറയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗവും അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സൂപ്രണ്ടുമായ ജെറോം ജോറിസിന്റെയും വീട്ടമ്മയായ ഷേര്‍ളിയുടെയും മകളാണ് ജെനി. വളര്‍ന്നതും പഠിച്ചതും അജ്മാനിലാണ്.
ചെറുപ്പം മുതലേ വിമാനം പറപ്പിക്കുന്നതിനെ പറ്റിയായിരുന്നു ജെനിയുടെ ചിന്തകളെല്ലാം. സ്വപ്നം എന്തെന്ന് ചോദിച്ചാല്‍ പൈലറ്റാകണം എന്ന് പറയും. വളര്‍ന്നപ്പോള്‍ പൈലറ്റ് സ്വപ്നവും കൂടെ വളര്‍ന്നു. കുടുംബവും കൂടെ നിന്നു. ഷാര്‍ജ ആല്‍ഫ ഏവിയേഷന്‍ അക്കാഡമിയിലായിരുന്നു പഠനം. 18 മാസത്തെ കോഴ്‌സ് കൊവിഡ് കാരണം കുറച്ചു നീണ്ടു.പരിശീലനത്തിനിടെ ഒരു അപകടവും സംഭവിച്ചിരുന്നു.
ഫിലിപ്പൈന്‍സില്‍ ട്രെയിംനിംഗ് നടക്കുമ്പോള്‍ എന്‍ജിന്‍ തകരാറുമൂലം വിമാനം ഇടിച്ചിറക്കേണ്ടി വന്നു. ജെനിക്ക് കാര്യമായ പരിക്കേറ്റില്ല. ഭയന്നുപോയെങ്കിലും ആകാശയാത്രയോടുള്ള പ്രണയത്തിന് മുന്നില്‍ അതൊന്നുമല്ലായിരുന്നു. അവളുടെ ലക്ഷ്യം അവളുടെ ആഗ്രഹം അതു ഫലം കൊണ്ടു. കേരളത്തിലെ തീരദേശത്തിന്റെ അഭിമാനം കൂടിയാണ് അവള്‍ വാനോളം ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha

























