പാലാരിവട്ടം അഴിമതിക്കേസ്; മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അന്വേഷണ സംഘം അറിയിച്ചു.
ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തും.
2016 ഒക്ടോബര്‍ 16ന് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം പാലം ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മെയ് ഒന്നിന് അടച്ചു. 2020 ഫെബ്രുവരിയില്‍ പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് അദ്ദേഹം അറസ്റ്റ് ചെയ്തു.
സുപ്രിംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 28ന് പാലം പൊളിച്ചു. തുടര്‍ന്ന് പുതുക്കി പണിത പാലം കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
https://www.facebook.com/Malayalivartha























