കോവിഡ്: മരണസംഖ്യ കുറയാനും ആശുപത്രിയിലെ തിരക്ക് കുറയാനും സമയമെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കുറഞ്ഞ് വരാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി. ആശുപത്രികളിലെ തിരക്ക് കുറയാന്‍ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം കുറയാന്‍ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ആക്ടീവ് കേസുകള്‍ 10 ദിവസം മുന്‍പ് നാലര ലക്ഷത്തിന് അടുത്തായിരുന്നു. ഇന്നലെ അത് 277598 ആയിരുന്നു. ഇന്നത് 259173 ആണ്. കോവിഡ് രോഗബാധ കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണിന് സാധിച്ചുവെന്ന് അനുമാനിക്കാം," മുഖ്യമന്ത്രി വ്യക്തമാക്കി.
"രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ സഹായകമായി. പത്ത് ദിവസം മുമ്ബ് 91 ശതമാനം കൊവിഡ് രോഗികളെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ രണ്ട് മൂന്ന് ആഴ്ച കഴിയും. മരണസംഖ്യ കുറയാനും സമയമെടുക്കും," മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























