സുഹൃത്തുക്കളായ രണ്ടുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....സംഭവസ്ഥലത്ത് നിന്നും സാനിറ്റൈസറിന്റെ കുപ്പിയും ഗ്ലാസും കണ്ടെത്തി...മരണകാരണം സാനിറ്റൈസര്‍ കഴിച്ചതാകാമെന്ന് പോലീസ്

സുഹൃത്തുക്കളായ രണ്ടുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തുറവൂര്‍ ചാവടി കൈതവളപ്പില്‍ സ്റ്റീഫന്‍ (48) സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14-ാം വാര്‍ഡ് കൊല്ലശ്ശേരി വീട്ടില്‍ ബൈജു (50) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെയും വീട്ടിനുള്ളില്‍നിന്ന് സാനിറ്റൈസറിന്റെ കുപ്പിയും ഗ്ലാസും കണ്ടെത്തി. സാനിറ്റൈസര്‍ കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ കുത്തിയതോട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ തുറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സ്റ്റീഫന്‍ കൂലിപ്പണിക്കാരനാണ്.
പിതാവ്: ചാര്‍ലി. മാതാവ്: ഏലിയാമ്മ. ഭാര്യ: ബേബി. മക്കള്‍: ക്രിസ്റ്റീന, സ്റ്റെഫിന. കൊല്ലശ്ശേരി വീട്ടില്‍ കരുണാകരെന്റയും സരോജിനിയുെടയും മകനാണ് ബൈജു. ഭാര്യ: ഷീജ. മകള്‍ :അപര്‍ണ. ബൈജുവിെന്റ ഭാര്യയും മകളും വേര്‍പിരിഞ്ഞ് കഴിയുകയാണ്.
സ്വകാര്യ മത്സ്യസംസ്കരണ കമ്ബനിയിലെ ഡ്രൈവറാണ് ബൈജു. ഇദ്ദേഹം കടുത്ത പ്രമേഹരോഗി കൂടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുറവൂര്‍ ചാവടി മേഖലയിലെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് സാധാരണയില്‍ കവിഞ്ഞ് എണ്ണം സാനിറ്റൈസര്‍ വിറ്റുപോകുന്നതായും ഇവ മദ്യത്തിന് പകരമായി ഉപയോഗിക്കുകയാണെന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കടകളില്‍നിന്നും വാങ്ങുന്ന സാനിറ്റൈസറുകള്‍ മദ്യപാനികള്‍ ഉപയോഗിക്കുന്നതായാണ് പ്രദേശവാസികള്‍ അന്ന് സൂചിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























