നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വി.ഡി. സതീശനെതിരെ സൈബർ കുപ്രചാരണവുമായി സിപിഎം സൈബര്‍ വിഭാഗം; കുപ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഫേസ്ബുക്കില്‍ സ്ത്രീയോട് മോശമായി പ്രതികരിച്ചു എന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്നത് സിപിഎം സൈബര്‍ വിഭാഗത്തിന്റെ കുപ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെറ്റായ പ്രചാരണങ്ങളാണ് സിപിഎം സൈബര്‍ വിഭാഗം നടത്തുന്നതെന്നും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ ഫേസ്ബുക്കിലൂടെ ഒരു സ്ത്രീക്കെതിരെ ഞാന്‍ മോശമായി സംസാരിച്ചെന്ന രീതിയിലാണ് പ്രചാരണമെന്നും, ആ പരാതിയെക്കുറിച്ച് പൊലീസും ഫേസ്ബുക്കും അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്കോ തന്റെ സോഷ്യല്‍ മീഡിയ അഡ്മിനോ പങ്കില്ലെന്നും മറ്റാരോ നുഴഞ്ഞു കയറിയതാണെന്ന് ഈ സര്‍ക്കാരിന്റെ പൊലീസ് തന്നെ കണ്ടുപിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതു വീണ്ടും പ്രചരിപ്പിക്കുകയായാണെന്നും രാജ്യം മുഴുവന്‍ ഉള്ള ഇത്തരം വ്യക്തിഹത്യ കേരളത്തില്‍ കുറച്ച് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം ആളുകളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അതിനെ ശക്തമായി മറികടക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























