Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മീശപിരിച്ച് കട്ടയ്ക്ക് ഷാജി... സിപിഎമ്മിനോടൊപ്പം നില്‍ക്കുകയും പെട്ടന്ന് കാലുമാറി പാര്‍ട്ടിയെ വെട്ടിലാക്കുന്ന സൈബര്‍ പോരാളികളെ നിലയ്ക്ക് നിര്‍ത്താനുറച്ച് പാര്‍ട്ടി; പോരാളി ഷാജിയെയും പി.ജെ. ആര്‍മിയെയും വെട്ടിനിരത്താന്‍ സി.പി.എം.; സൈബര്‍ പോരാട്ടത്തില്‍ ഔദ്യോഗിക സൈബര്‍മുഖം മാത്രം

25 MAY 2021 09:27 AM IST
മലയാളി വാര്‍ത്ത

പിജെ ആര്‍മിയിലും പോരാളി ഷാജിയിലും നിറയെ പാര്‍ട്ടിക്കാരാണ്. ഒന്നിച്ച് നിന്ന് പൊരുതി എതിരാളികളെ മലര്‍ത്തിയടിക്കുന്നവരാണ് രണ്ട് ഗ്രൂപ്പുകാരും. എന്നാല്‍ ഇവര്‍ രണ്ടുപേരും പാര്‍ട്ടിയ്‌ക്കെതിരെ വളരെ പെട്ടന്ന് തിരിഞ്ഞത് വലിയ ക്ഷീണമായി. അതോടെയാണ് അജ്ഞാത ശക്തികള്‍ക്കെതിരെ എഎ റഹീം തന്നെ രംഗത്തെത്തിയത്. ഇതോടെ റഹീമിനെതിരെ പോരാളി ഷാജി പോരാട്ടം തുടങ്ങി.

സൈബര്‍ ഇടങ്ങളില്‍ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനും ഒരുപോലെ തലവേദനയായി മാറിയ പോരാളി ഷാജിക്കും പി.ജെ. ആര്‍മിക്കുമെതിരേ നിലപാട് കടുപ്പിച്ച് പാര്‍ട്ടി. സൈബര്‍ പ്രചാരണരംഗത്തു സി.പി.എം. സുസജ്ജമാകുന്നതിനു മുമ്പ് പോരാളി ഷാജി ആയിരുന്നു പാര്‍ട്ടിയുടെ പ്രധാന സൈബര്‍മുഖം. എന്നാല്‍, പുതിയ പശ്ചാത്തലത്തില്‍ സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ പോരാളി ഷാജിയെ അണ്‍ഫോളോ ചെയ്തുതുടങ്ങി.

പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു പ്രതിരോധം തീര്‍ക്കാനും എതിരാളികളെ ആക്രമിച്ചു വീഴ്ത്താനുമൊക്കെ രാപകലില്ലാതെ പ്രവര്‍ത്തിച്ച പോരാളി ഷാജി വളരെ വേഗമാണ് സ്വീകാര്യത നേടിയത്. എന്നാലിന്ന് പരിശീലനം നേടിയ വളണ്ടിയര്‍മാരും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും സമ്പൂര്‍ണ സ്റ്റുഡിയോകളും അടക്കം ഏരിയാതലം മുതല്‍ സി.പി.എമ്മിനു ശക്തമായ സൈബര്‍ സംഘമുണ്ട്. ആ നിലയ്ക്ക്, പോരാളി ഷാജിയെ പോലുള്ള സ്വയംപ്രഖ്യാപിത പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകള്‍ ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് സി.പി.എം.

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിനു പിന്നില്‍ ഒറ്റയാനാണെന്നതാണ് പാര്‍ട്ടിയുടെ തലവേദന. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി നിലപാടിനെയും പോരാളി ഷാജി പരസ്യമായി ചോദ്യംചെയ്തു തുടങ്ങുകയും ചെയ്തു. സൗദി അറേബ്യയില്‍നിന്നു നിയന്ത്രിക്കപ്പെടുന്ന ഈ പേജിനു പിന്നില്‍ പ്രവാസി സെയില്‍സ്മാനായ അന്‍വര്‍ എന്ന മലപ്പുറം സ്വദേശിയാണ്. പ്രവാസലോകത്തെ സി.പി.എം. അനുകൂല സംഘടനകള്‍ക്കും പോരാളി ഷാജിയോട് വിയോജിപ്പുണ്ട്.

സൗദി അറേബ്യയില്‍ ഓരോ പ്രവിശ്യയിലും പാര്‍ട്ടിക്ക് ഔദ്യോഗികമായ സംഘടനയുണ്ട്. റിയാദില്‍ കേളി സാംസ്‌കാരികവേദി, ദമാമിലും ജിദ്ദയിലും നവോദയ. പാര്‍ട്ടി നേരിട്ട് നിയന്ത്രിക്കുന്ന വര്‍ഗബഹുജന സംഘടനകളാണിത്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവര്‍ ഈ സംഘടനകളുമായി ബന്ധപ്പെട്ടാണ് പ്രവാസലോകത്ത് പ്രവര്‍ത്തിക്കുന്നത്.

ഇതിലൊന്നും അംഗമാകാതെ സ്വയം പ്രഖ്യാപിത പാര്‍ട്ടി എന്ന രീതിയിലാണ് അന്‍വറിന്റെ പ്രവര്‍ത്തനമെന്ന് പ്രവാസി സഖാക്കള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. 'ഞാനാണ് പാര്‍ട്ടി ' എന്ന പോരാളി ഷാജിയുടെ നിലപാടിനെതിരേ പ്രവാസി സഖാക്കള്‍ നേരത്തേയും പാര്‍ട്ടിയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. അന്നൊക്കെ പോസ്റ്റുകള്‍ പാര്‍ട്ടിക്ക് അനുകൂലമായതിനാല്‍ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍, ഔദ്യോഗിക നിലപാടിനെതിരായ പോരാളി ഷാജിയുടെ വണ്‍മാന്‍ ഷോ ഇനി അനുവദിക്കരുതെന്ന് പ്രവാസി സഖാക്കള്‍ നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ തീരുമാനിച്ച നടപടിയെ അടക്കം ചോദ്യംചെയ്തതാണ് ഷാജിക്കെതിരേ പൊടുന്നനെ എതിര്‍പ്പ് ഉയര്‍ത്തിയത്. കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ കെ.കെ. ശൈലജ ടീച്ചറെ തിരികെവിളിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്‌നും തുടങ്ങിയതോടെ പേജിനെ തള്ളി പാര്‍ട്ടി രംഗത്തുവന്നു.

കണ്ണൂരിലെ സമ്മുന്നത നേതാവായ പി. ജയരാജന്റെ ഫാന്‍സ് സംഘം നിയന്ത്രിക്കുന്ന പേജാണ് പി.ജെ. ആര്‍മി. പോരാളി ഷാജിയുടെ നിലപാടിന് പി.ജെ. ആര്‍മി പിന്തുണയുമായി രംഗത്തെത്തിയതോടെ രണ്ടിനെയും ഒരുമിച്ച് ഒതുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത് എത്ര വിജയിക്കുമെന്ന് കണ്ടറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends