Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

നിര്‍ണായക നീക്കത്തിലേക്ക്... ബിജെപിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസ്; പോലീസ് നടപടി കടുപ്പിച്ചതോടെ പാര്‍ട്ടിയിലെ ഒറ്റുകാരും കള്ളന്‍മാരും ഉടന്‍ പുറത്താകും; കുഴല്‍പ്പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ച് ബിജെപി; ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടിയെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ്

25 MAY 2021 09:02 AM IST
മലയാളി വാര്‍ത്ത

ഒറ്റുകാരോ കള്ളന്‍മാരോ കളിച്ചില്ലെങ്കില്‍ കൊടകര കുഴല്‍പ്പണം ആരാരുമറിയില്ലായിരുന്നു. ബിജെപിയെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്നതായി ഈ കേസ് മാറി. കുഴല്‍പ്പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ച് ബിജെപി പറയുമ്പോഴും ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് സംഗതി ഗുരുതരമാകും. പാര്‍ട്ടിക്കുള്ളിലെ ഒറ്റുകാരേയും കള്ളന്‍മാരേയും പോലീസ് പൊക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും.

കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി മൂന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത എന്നിവര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

 



മൂന്നു പേരോടും കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാല്‍ ഇവര്‍ ഹാജരാകുന്നതിന് സാവകാശം തേടി. തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.

ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ശനിയാഴ്ച വിളിച്ചുവരുത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം. ഗണേഷ്, ജി. ഗിരീഷ്, കെ.ജി. കര്‍ത്ത എന്നിവരോട് ഹാജരാകാനാവശ്യപ്പെട്ടത്.

 


അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ആലപ്പുഴ കേന്ദ്രീകരിച്ച് കര്‍ത്തയെ നിരീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് ആരോപണമുണ്ടായിരുന്നു. പണം കൊണ്ടുവന്ന കാര്‍ കൊടകരയില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തു. ഒരുകോടിയോളം രൂപ കണ്ടെടുത്തു. പരാതിക്കാരനായ ധര്‍മ്മരാജനെയും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാല്‍, പണത്തിന്റെ ഉറവിടം തേടുന്നതിന് കേരള പൊലീസിന് അധികാരമില്ലെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്നുമാണ് ബി.ജെ.പിക്ക് ലഭിച്ച നിയമോപദേശമെന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള അന്വേഷണം വേണമെന്നതിനാല്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിച്ചേക്കും.

 



സംഭവത്തില്‍ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ടി.എന്‍. മുകുന്ദന്‍ പരാതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര, കൊച്ചി സോണല്‍ ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോധ്റ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ പണം കടത്തിയത് ഗുരുതരമായ കുറ്റമായി കാണണമെന്നും കള്ളപ്പണം കടത്തല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും പരാതിയിലുണ്ട്. എല്‍.ജെ.ഡി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ ഇതേ ആവശ്യമുന്നയിച്ച് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ല.

 



എന്തായാലും അന്വേഷണം പുരോഗമിക്കുമ്പോള്‍ ചില നേതാക്കള്‍ വിയര്‍ക്കുക തന്നെ ചെയ്യും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (39 minutes ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (3 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (3 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (4 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (5 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (5 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (5 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (5 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (5 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (6 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (6 hours ago)

Malayali Vartha Recommends