Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'ഇഷ്‌ടമുള്ളത്‌ കഴിക്കാൻ പറ്റാതെ, മത്സ്യബന്ധനബോട്ടുകളുടെ ഷെഡുകൾ പൊളിച്ച്‌ കളഞ്ഞും തദ്ദേശീയരെ പിരിച്ച്‌ വിട്ടും, റോഡ്‌ വികസനമെന്ന്‌ പറഞ്ഞ്‌ അനാവശ്യസങ്കീർണതകൾ സൃഷ്‌ടിച്ചും കടലിൽ വീണ്‌ പോയ സ്വർഗത്തിന്റെ കഷ്‌ണത്തെ അവർ തല്ലി ചോര വരുത്തുകയാണെന്ന്‌...' ലക്ഷദ്വീപിന് പിന്തുണയുമായി ഡോ. ഷിംനാ അസീസ്

25 MAY 2021 10:21 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് സമൂഹമാധ്യമങ്ങൾ വഴി രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായി ഡോ. ഷിംനാ അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കേണ്ടുന്ന, ബേപ്പൂർ തുറമുഖത്തോട്‌ വലിയ അടുപ്പമുള്ള ഇവർ ഇനി മംഗലാപുരത്തെ ആശ്രയിക്കണമെന്ന രീതിയിലൊക്കെ അടിച്ചേൽപ്പിക്കലുകളുണ്ടെന്ന്‌ വായിക്കുന്നു. ഭക്ഷണം, സഞ്ചാരസ്വതന്ത്ര്യം, ഭാഷാപരമായ സങ്കീർണതകളുണ്ടാക്കൽ, മദ്യശാലകൾ തുറക്കൽ, മതപരമായ ഇടപെടലുകൾ... മനസ്സമാധാനം കെടുത്തൽ... എന്നും കുറിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എപ്പോൾ കാണുമ്പഴും "മാഡം എപ്പഴാ ദ്വീപിൽ വരുന്നത്‌, ഞാൻ ഉപ്പയുടെ സ്‌പോൺസർഷിപ്പിൽ അങ്ങോട്ട്‌ കൂട്ടാം... ആച്ചൂനേം സോനൂനേം കൊണ്ട്‌ വാ മാഡം..." എന്ന്‌ പറഞ്ഞോണ്ടിരിക്കുന്ന എന്റെയൊരു സ്‌റ്റുഡന്റുണ്ട്‌. 'ചിരിക്കാനും സ്‌നേഹിക്കാനും മാത്രമേ ഇവൾക്കറിയൂ !!' എന്നൊക്കെ അദ്‌ഭുതത്തോടെ ആലോചിച്ച്‌ പോയിട്ടുള്ള ഒരു മോൾ. അവളുടെ പറച്ചിലിന്റെ പൊലിവ്‌ കൊണ്ട്‌ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ വരെ നോക്കി വെച്ച്‌ ലീവെങ്ങനെ അഡ്‌ജസ്‌റ്റ്‌ ചെയ്യുമെന്നൊക്കെ ആലോചിച്ച്‌ നിൽക്കുമ്പോഴാണ്‌ കൊറോണ വന്നത്‌, ആ ആഗ്രഹം നീട്ടിവെക്കേണ്ടി വന്നത്‌... അത്രക്ക്‌ കൊതിപ്പിച്ചിട്ടുണ്ട്‌ അവളും അവളുടെ ഫോണിൽ കണ്ട തെളിനീലക്കടലും ഭക്ഷ്യവിഭവങ്ങളും...

ഇപ്പോൾ കേൾക്കുന്നു മദ്യശാലകളില്ലാത്ത, പട്ടിയും പാമ്പും പേരിന്‌ പോലും കുറ്റകൃത്യങ്ങളുമില്ലാത്തൊരിടം കലാപശാലയാക്കാൻ ഒരു കൂട്ടം ഒരുങ്ങിത്തിരിച്ചിരിക്കുന്നുവെന്ന്‌. ഇഷ്‌ടമുള്ളത്‌ കഴിക്കാൻ പറ്റാതെ, മത്സ്യബന്ധനബോട്ടുകളുടെ ഷെഡുകൾ പൊളിച്ച്‌ കളഞ്ഞും തദ്ദേശീയരെ പിരിച്ച്‌ വിട്ടും, റോഡ്‌ വികസനമെന്ന്‌ പറഞ്ഞ്‌ അനാവശ്യസങ്കീർണതകൾ സൃഷ്‌ടിച്ചും കടലിൽ വീണ്‌ പോയ സ്വർഗത്തിന്റെ കഷ്‌ണത്തെ അവർ തല്ലി ചോര വരുത്തുകയാണെന്ന്‌...

ദ്വീപുകാർ തീവ്രവാദത്തിന്‌ സഹായിക്കുന്നുവെന്നോ... വേറെയെന്തൊക്കെയോ പറയുന്നതിന്റെയൊക്കെ അടിസ്‌ഥാനം വർഗീയതയാണെന്ന്‌ ചിന്തിക്കാൻ പ്രത്യേകിച്ച്‌ ക്വാളിഫിക്കേഷനൊന്നും വേണമെന്ന്‌ തോന്നുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും മുസ്‌ലിങ്ങളാണ്‌, സ്വാഭാവികമായും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകാതെ പോകുന്നതെങ്ങനെ !!

ഡിസംബർ തൊട്ട്‌ ദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററായി നിയോഗിതനായ മുൻ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിന്റെ വരവോടെയാണിതെല്ലാം സംഭവിച്ചിരിക്കുന്നതെന്ന്‌ വാർത്തകൾ. സമാധാനമുള്ള സ്‌ഥലങ്ങളിൽ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കി കലാപം അഴിച്ച്‌ വിടുന്നത്‌ കാണുമ്പോൾ ഇന്ത്യയോട്‌ ശരിക്കും ഇവർക്കുള്ള വികാരമെന്താണ്‌ എന്നാണ്‌ തോന്നിപ്പോകുന്നത്‌.

എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കേണ്ടുന്ന, ബേപ്പൂർ തുറമുഖത്തോട്‌ വലിയ അടുപ്പമുള്ള ഇവർ ഇനി മംഗലാപുരത്തെ ആശ്രയിക്കണമെന്ന രീതിയിലൊക്കെ അടിച്ചേൽപ്പിക്കലുകളുണ്ടെന്ന്‌ വായിക്കുന്നു. ഭക്ഷണം, സഞ്ചാരസ്വതന്ത്ര്യം, ഭാഷാപരമായ സങ്കീർണതകളുണ്ടാക്കൽ, മദ്യശാലകൾ തുറക്കൽ, മതപരമായ ഇടപെടലുകൾ... മനസ്സമാധാനം കെടുത്തൽ...

ദ്വീപൊരു സ്വപ്‌നഭൂമിയാണ്‌. അന്നും, ഇന്നും. എന്നെങ്കിലുമൊരിക്കൽ പോയി ഇത്തിരി നാളെങ്കിലും അവരിലൊരാളാവാൻ കാത്ത്‌ നിന്നൊരിടം, സ്‌നേഹം കൊണ്ട്‌ തിരയടിക്കുന്നൊരിടം... എന്നിട്ടും, എന്തൊരു ഭീകരമാം വിധമാണ്‌ ഈ ലോകത്തെ ചിരികളും സ്നേഹവും മനുഷ്യരെയും ചിലർ ചീന്തിയെടുക്കാൻ നോക്കുന്നത്‌ !!
ലക്ഷദ്വീപിനൊപ്പമാണ്‌, ഒപ്പം തന്നെയാണ്‌.
Dr. Shimna Azeez

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends