Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എം.ബി. രാജേഷ് ഇനി സഭാനാഥന്‍; കന്നി പ്രവേശനത്തില്‍ തന്നെ സ്പീക്കര്‍ പദവിലേക്ക്; 23-ാം സ്പീക്കര്‍ തിരഞ്ഞെടുപ്പ് 21-ാം സ്പീക്കര്‍; 56 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി; മൂന്നു പേര്‍ വോട്ടു ചെയ്തില്ല

25 MAY 2021 11:25 AM IST
മലയാളി വാര്‍ത്ത

കേരള നിയമസഭയില്‍ കന്നി പ്രവേശനത്തില്‍ തന്നെ നിയമസഭയുടെ നാഥനായിരിക്കുകയാണ് എം.ബി. രാജേഷ് (50). തൃത്താലയില്‍നിന്നുള്ള സിപിഎമ്മിന്റെ നിയമസഭാംഗമായ അദ്ദേഹം 10 വര്‍ഷം ലോക്‌സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയില്‍ പുതുമുഖമാണ്.

നിയമസഭയില്‍ എത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാകുന്നത് ഇത് മൂന്നാം തവണയാണ്. നിയമസഭയിലെ ആദ്യ അവസരത്തില്‍ സ്പീക്കറായ മറ്റു രണ്ടുപേര്‍ കൂടിയുണ്ട്, ടി.എസ് ജോണ്‍, എ.സി. ജോസ് എന്നിവരാണ് അവര്‍. ഇരുവരും എംഎല്‍എ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്. 4-ാം നിയമസഭയില്‍ അഞ്ചേകാല്‍ വര്‍ഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17ന് ടി.എസ്. ജോണും 6-ാം നിയമസഭയില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് 1982 ഫെബ്രുവരി 3ന് എ.സി. ജോസും സ്പീക്കര്‍ ആയിട്ടുണ്ട്. യഥാക്രമം കെ. മൊയ്തീന്‍കുട്ടി ഹാജിയും എ.പി. കുര്യനും രാജിവച്ച ഒഴിവിലാണിത്.

ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. എം.ബി. രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്ഥാനാര്‍ഥി, കുണ്ടറയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥിന് 40 വോട്ട് ലഭിച്ചു. അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയ്ക്ക് അഭിമാനകരമായ കാര്യമാണിതെന്നും എം.ബി. രാജേഷിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആരോഗ്യ കാരണങ്ങളാല്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത മൂന്നു പേര്‍ വോട്ടു ചെയ്തില്ല. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ച 2 ബൂത്തുകളില്‍ ബാലറ്റിലൂടെയാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി.

ഇന്നലെ 53 പുതുമുഖങ്ങള്‍ അടക്കം 136 പേര്‍ പ്രോട്ടെം സ്പീക്കര്‍ പി.ടി.എ. റഹീം മുന്‍പാകെ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പി.ടി.എ. റഹീം നേരത്തേ ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ മന്ത്രി വി.അബ്ദുറഹിമാന്‍ (താനൂര്‍), കെ.ബാബു (നെന്മാറ), എം.വിന്‍സന്റ് (കോവളം) എന്നിവര്‍ക്ക് എത്താനായില്ല. ഇവര്‍ ഇനി സ്പീക്കറുടെ ചേംബറില്‍ പ്രതിജ്ഞയെടുത്ത് സഭാംഗങ്ങളാകും.

23ാമത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരള നിയമസഭയുടെ 21-ാമത്തെ സ്പീക്കര്‍ ആയിട്ടാണ് എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെടുക. വക്കം പുരുഷോത്തമന്‍ (7, 11 നിയമസഭകള്‍), തേറമ്പില്‍ രാമകൃഷ്ണന്‍ (9, 11 നിയമസഭകള്‍) എന്നിവര്‍ രണ്ടു തവണ വീതം സ്പീക്കറായിരുന്നതുകൊണ്ടാണ് ഈ വ്യത്യാസം. രണ്ടാം നിയമസഭയില്‍ മൂന്നും 4, 6, 7, 9, 11, 13 നിയമസഭകളില്‍ രണ്ടു വീതവും സ്പീക്കര്‍മാരുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends