ട്രിപ്പിള്‍ ലോക്ഡൗണുള്ള മലപ്പുറം ജില്ലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ...
ട്രിപ്പിള്‍ ലോക്ഡൗണുള്ള മലപ്പുറം ജില്ലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പുറത്തിറങ്ങുന്നവരെ പിടികൂടിയാല്‍ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാണെങ്കില്‍ സിഎഫ്എല്ടിസിയിലാക്കും. സമ്പര്‍ക്കവിലക്കുള്ളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുത്ത് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും.
പാലക്കാട് ജില്ലയിലും നിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വ്യാപകമായി പരിശോധിക്കുകയാണ്. തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ.
എന്നാല്‍ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ പരിശോധിക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha