Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പവിഴ ദ്വീപിൻ്റെ ചുറ്റുമുള്ള നീലക്കടലുപോലെ തെളിഞ്ഞ രാഷ്ട്രീയമുള്ളവർ ജനാധിപത്യമുള്ളവർ മതേതര വാദികൾ അവകാശബോധമുള്ളവർ! അവരിപ്പോൾ ശ്വാസം മുട്ടുകയാണ്... തൊഴിൽ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ നിഷേധിക്കുകയാണ്... ഇത്തരത്തിലുള്ള നെറികെട്ട നടപടികൾക്കെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായ്ദ്വീപ് ജനതയോടൊപ്പം നിൽക്കുക.. പ്രതികരിക്കുക, ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടുക; പ്രതിക്ഷേധം അറിയിച്ചുകൊണ്ട് റിനീഷ് തിരുവള്ളൂര

25 MAY 2021 12:15 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിക്ഷേധം അറിയിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകനായ രതീഷ് തിരുവള്ളൂർ. സത്യത്തില്‍ ഭൂമിയിലെ ഏറ്റവും സംതൃപ്തരായ മനുഷ്യരുടെ തുരുത്താണ് ലക്ഷദ്വീപ് എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്ന് പവിഴ ദ്വീപ് അസ്വാതന്ത്രത്തിന്റെയും ഭരണകൂട അടിച്ചമര്‍ത്തലിന്റേയും ഫാസിസ്റ്റ് അധിനിവേശത്തിന്റെയും കരിനിഴല്‍ വീണ നാടായിരിക്കുന്നു. സംഘപരിവാര്‍ ദ്വീപ് വാസികളുടെ ജനാധിപത്യ അവകാശങ്ങള്‍ ഓരോന്നായി നിഷേധിക്കുകയാണ്.

സായിപ്പ് നാട് ഭരിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ ദ്വീപ് ഭരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദ്വീപ് ജനതയെ അടുത്തറിയുന്ന ഏതൊരാള്‍ക്കുമെന്ന പോലെ ഞാനും എന്റെ രോഷവും പ്രതിഷേധവുമറിയിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പൊരുതുന്ന
ലക്ഷദ്വീപിനെ കുറിച്ചാണ്
'ഭൂമിയിലെ ഏറ്റവും സംതൃപ്തരായ മനുഷ്യരുടെ തുരുത്ത് ' എന്ന് പതിനൊന്ന് വർഷം മുമ്പ് ലക്ഷദ്വീപിൽ പോയി തിരിച്ചു വരുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിനീഷ് പുതുപ്പണത്തോട് പറഞ്ഞത് ഓർക്കുകയാണിപ്പോൾ. ഇന്ന് പവിഴ ദ്വീപ് അസ്വാതന്ത്രത്തിൻ്റെയും ഭരണകൂട അടിച്ചമർത്തലിൻ്റേയും ഫാസിസ്റ്റ് അധിനിവേശത്തിൻ്റെയും കരിനിഴൽ വീണ നാടായിരിക്കുന്നു. സംഘപരിവാർ ദ്വീപ് വാസികളുടെ ജനാധിപത്യ അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുകയാണ്.


സായിപ്പ് നാട്‌ ഭരിച്ചതു പോലെ കേന്ദ്ര സർക്കാർ
ദ്വീപ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. ദ്വീപ് ജനതയെ അടുത്തറിയുന്ന ഏതൊരാൾക്കുമെന്ന പോലെ ഞാനും എൻ്റെ രോഷവും പ്രതിഷേധവുമറിയിക്കുന്നു.
ജീവിതത്തിൽ ഒരിക്കലെങ്കിലും ലക്ഷദ്വീപിൽ വന്നവർ, ദ്വീപ് ജനതയെ അടുത്തറിഞ്ഞവർ ഈ നാടിനെ നെഞ്ചോട് ചേർക്കും. ഇവിടുത്തെ മനുഷ്യരെ മറക്കില്ല. നീല പളുങ്കിലെ പച്ചത്തുരുത്തിലേക്ക് വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കും.
നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പവിഴപ്പുറ്റുകളുടെ കൂനയാാണിത്
ജീവിതം കണ്ടെത്താൻ
മനുഷ്യൻ കടലുതാണ്ടി കരകയറിയ നാട്
കടലിനോട് മല്ലിട്ട ജീവിതങ്ങൾ
തലമുറകൾ താണ്ടി വളർന്നു
ഭൂപടമുള്ള ദ്വീപായി
ഹൃദയത്തിൻ്റെ ആകൃതിയുള്ള നാട്
പിന്നീട് നാടിന് പേരിട്ടു ഭരണമായി
ഇവിടെ
വീടുകൾക്ക് മതിലില്ല
വാതിലുകൾക്ക് പൂട്ടില്ല
മോഷണമില്ല
കലാപവും കലഹവുമില്ല
കുറ്റവാളികളില്ല
പണിതീർത്ത ജയിൽ
തടവുകാരില്ലാതെ പൂട്ടി
മദ്യവും മാലിന്യവുമില്ല
ലാഭക്കൊതിയില്ല
ആർത്തി മൂത്ത മത്സരമില്ല
അതിഥികളെ സ്വന്തമെന്നപോൽ
സ്വീകരിക്കുന്നവർ
നിസ്വാർത്ഥർ
മനുഷ്യരുടെ കണ്ണിൽ നോക്കി
സംസാരിക്കുന്നവർ
കാവ്യാത്മകമായ ഭാഷയുള്ളവർ
നാടോടി ഇശലിൻ്റെ താളത്തിൽ വർത്തമാനം പറയുന്നവർ
ഒരുമയും സഹകരകരണമുള്ളവർ
പിറന്ന നാടിനെ നെഞ്ചോട് ചേർക്കുന്നവർ,ദേശാഭിമാനികൾ
പവിഴ ദ്വീപിൻ്റെ ചുറ്റുമുള്ള
നീലക്കടലുപോലെ തെളിഞ്ഞ രാഷ്ട്രീയമുള്ളവർ
ജനാധിപത്യമുള്ളവർ
മതേതര വാദികൾ
അവകാശബോധമുള്ളവർ
ഒറ്റ വാക്കിൽ, പച്ച മനുഷ്യർ
അവരിപ്പോൾ ശ്വാസം മുട്ടുകയാണ്
തൊഴിൽ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു. മീൻപിടിക്കാൻ, പാൽ വിൽക്കാൻ, പശുവളർത്താൻ, യാത്ര ചെയ്യാൻ, കിരാത നടപടികൾക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന് കൽപ്പിക്കുകയാണ് ഭരണാധികാരികൾ
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ നിഷേധിക്കുകയാണ്.
ഇത്തരത്തിലുള്ള നെറികെട്ട നടപടികൾക്കെതിരെ
നമ്മുടെ നാട് ഒറ്റക്കെട്ടായ്
ദ്വീപ് ജനതയോടൊപ്പം നിൽക്കുക. പ്രതികരിക്കുക,
ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (41 minutes ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (3 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (4 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (4 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (5 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (5 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (5 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (5 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (5 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (6 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (6 hours ago)

Malayali Vartha Recommends