Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

തൃശൂര്‍ ജില്ലയില്‍ കലക്ടര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു... പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലും മത്സ്യ, മാംസക്കടകള്‍ ബുധന്‍, ശനി ദിവസങ്ങളിലും ഹോം ഡെലിവറിയായി പ്രവര്‍ത്തിക്കാം

25 MAY 2021 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി

പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..

തൃശൂര്‍ ജില്ലയില്‍ കലക്ടര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലും മത്സ്യ, മാംസക്കടകള്‍ ബുധന്‍, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ഹോം ഡെലിവറിക്കുമാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പാഴ്‌സല്‍മാത്രം നല്‍കാം. വര്‍ക്ക്‌ഷോപ്പുകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാമെന്നും കലക്ടര്‍ എസ് ഷാനവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ജാഗ്രതയോടെയുള്ള സമീപനമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും കലക്‌ട്രേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സാഹചര്യത്തില്‍ മാത്രമായിരിക്കും പുറത്തിറങ്ങാന്‍ അനുമതി. ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മറ്റികള്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്മാര്‍, പൊലീസ് തുടങ്ങിയവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്നു പേരില്‍ കൂടുതല്‍ ആളുകളുണ്ടാകരുത്. വഴിയോര കച്ചവടങ്ങള്‍ക്കും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പനയ്ക്കും നിരോധനമുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പരമാവധി അഞ്ച് ആളുകളെ ഉപയോഗിച്ച് കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ച് ശുചീകരണം നടത്താം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. എന്നാല്‍ അനുദിന കര്‍മ്മങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല.
പാല്‍, പത്രം, തപാല്‍ വിതരണം, പാല്‍ സൊസൈറ്റി എന്നിവ അനുവദനീയമാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും മിനിമം ജീവനക്കാരെ മാത്രം നിയോഗിച്ചുകൊണ്ട് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പ്രവര്‍ത്തിക്കാം. മത്സ്യം മാംസം, കോഴിക്കടകള്‍ക്ക് ബുധന്‍ ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
പലചരക്ക് കട, പഴം പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ തുറക്കാം. ബേക്കറികള്‍ക്ക് വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെങ്ങളില്‍ നിന്നുള്ള വിതരണം ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മറ്റി, ഹോംഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ റേഷന്‍കട, പൊതുവിതരണകേന്ദ്രം, സഹകരണസംഘം സ്‌റ്റോറുകള്‍ എന്നിവയ്ക്ക് രാവിലെ 8 മണി മുതല്‍ 5 മണിവരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകള്‍ മറ്റ് ഭക്ഷ്യഭോജന കടകള്‍ക്കും 8 മണി മുതല്‍ വൈകിട്ട് 7:30 വരെ പ്രവര്‍ത്തിക്കാം. പാഴ്‌സല്‍മാത്രമാണ് അനുവദനീയം. എന്നാല്‍ വിതരണം ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മറ്റി, ഹോം ഡെലിവറി എന്നിവ മുഖേനയായിരിക്കണം. എന്നാല്‍ ഹോട്ടലുകളിലും ചായക്കടകളിലും ചായ വിതരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്യ സംസ്ഥാനത്തു നിന്നും ആളുകളെ കൊണ്ടുവരാന്‍ പാടില്ല. നിലവിലുള്ളവര്‍ക്ക് അതത് ഇടങ്ങളില്‍ തുടരാം. തൊഴിലിടങ്ങളില്‍തന്നെ താമസിക്കുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, ദന്തല്‍ ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ അനുവദിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. വിവാഹ ചടങ്ങുകളില്‍ വധൂവരന്മാര്‍, മാതാപിതാക്കള്‍ അടക്കം 10 പേര്‍ മാത്രം മതി. വീടുകള്‍, കെട്ടിടം എന്നിവയുടെ നിര്‍മാണം അനുവദിക്കില്ല. തൊഴിലിടങ്ങളില്‍ താമസിച്ചു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, കുളങ്ങള്‍, തോടുകള്‍, റെയില്‍വേ, കെ എസ് ഇ ബി, ടെലികമ്യൂണിക്കേഷന്‍ എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മിനിമം ജീവനക്കാരെ വച്ചു നടത്താം. കേബിള്‍, ഡി ടി എച്ച് സര്‍വീസുകള്‍ അനുവദിക്കും.
പ്രിന്റിങ്ങ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ എന്നിവ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഒരു മണി വരെ കണ്ണട വ്യാപാരം നടത്താം. വളം, കീടനാശിനി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിങ്, പെയിന്റിങ്, മറ്റ് കെട്ടിട സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ തുറക്കാം. എന്നാല്‍ വിതരണം ഹോം ഡെലിവറി വഴി മാത്രം.
തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ തുറക്കാം. പണ്ടം, പണയം സ്ഥാപനങ്ങളും ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. വര്‍ക്ക്‌ഷോപ്പ്, ടയര്‍ റീ സോളിങ് പഞ്ചര്‍ കടകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകളോടനുബന്ധിച്ചുള്ള വര്‍ക്കു ഷോപ്പുകള്‍ക്കും ഇങ്ങനെ പ്രവര്‍ത്തിക്കാം.
കണ്ടെയ്ന്‍മെന്റ് സോണില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇലക്ട്രിട്രിസിറ്റി, ടെലിഫോണ്‍, കോടതികള്‍, ട്രഷറി, സിവില്‍ സപ്ലൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ് സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. സ്‌കൂളിലെ പുസ്തകം, കിറ്റു വിതരണം എന്നിവ ഹോം ഡെലിവറി മാത്രം. ആര്‍ ആര്‍ ടി, വാര്‍ഡ് തല കമ്മറ്റി, പുസ്തക വിതരണക്കാര്‍, അധ്യാപകര്‍ എന്നിവരെ ഇതിനായി നിയോഗിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍, റിസര്‍ച്ച്, കോച്ചിങ് മുതലായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. മലഞ്ചരക്ക് കടകള്‍ ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. കോഴിത്തീറ്റ, കാലിത്തീറ്റ കടകള്‍ ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ മാത്രം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട കമ്ബനികള്‍ / ഫാക്ടറികള്‍ എന്നിവ ആവശ്യമായ ജീവനക്കാരെ മാത്രം വച്ചു പ്രവര്‍ത്തിക്കാം. പാല്‍, പാലുല്‍പ്പന്ന ഔട്ട്‌ലറ്റുകള്‍ രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ തുറക്കാം. സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കരുത്. രാവിലെ 9 മുതല്‍ ഒരു മണി വരെ 50% ജീവനക്കാരെ നിയോഗിച്ച് ഇവിടുന്ന് ഹോം ഡെലിവറി ചെയ്യാം. പാലിയേറ്റീവ് കെയര്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. െ്രെപവറ്റ് സെക്യൂരിറ്റി സര്‍വീസും അനുവദിക്കും.
ജില്ലാ പൊലീസ് മേധാവി സിറ്റി ആര്‍.ആദിത്യ, റൂറല്‍ എസ്.പി ജി പൂങ്കുഴലി, ഡെപ്യൂട്ടി കലക്ടര്‍ പി.എ പ്രദീപ്, ജൂനിയര്‍ സൂപ്രണ്ട് എ.ഐ ജെയിംസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (22 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (24 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (46 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (50 minutes ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (58 minutes ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (1 hour ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (2 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (2 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends