Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

'കേരളം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നു': സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ പൊരുത്തക്കേടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

25 MAY 2021 09:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ പൊരുത്തക്കേടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയ കണക്ക്. കേരളം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നു എന്ന സംസാരങ്ങള്‍ ശരിവയ്ക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയ കണക്കെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായി എന്നതാണ് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിന്‍റെ നേട്ടമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നു. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം നിരയില്‍ എത്തിയപ്പോളും ഈ അവകാശവാദം ഉന്നയിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ കേരളത്തിലെ മരണനിരക്ക് എത്രയാണ്..?

മുഖ്യമന്ത്രിയുടെ വൈകുന്നേര വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയ കണക്ക്. ഈ മേയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍ അന്നേ ദിവസം സര്‍ക്കാര്‍ കണക്കനുസരിച്ച്‌ തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്.

സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച്‌ 95 ആണ്. അപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര്‍ എവിടെപ്പോയി? എന്തുകൊണ്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഡോക്‌ടര്‍മാര്‍ പറയുന്നതുപോലെ മൃതദേഹം സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടായി? ഡോക്‌ടര്‍മാരാണോ സര്‍ക്കാരാണോ കള്ളം പറയുന്നത്?

കേരളം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നു എന്ന് ആരോഗ്യരംഗത്തെ പലരും അനൗപചാരിക സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്. പത്രങ്ങളുടെ ചരമക്കോളങ്ങള്‍ നിറഞ്ഞുവകവിയുന്നതായി ചില സുഹൃത്തുക്കളും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഇതെല്ലാം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഡോക്‌ടര്‍മാരുടെ വെളിപ്പെടുത്തല്‍...
മറച്ചുവയ്ക്കലുകളും കള്ളക്കണക്കുകളുമാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ഘടകം.

കോവിഡ് പ്രോട്ടോക്കോളില്‍ വെള്ളം ചേര്‍ത്ത് വ്യാജനേട്ടമുണ്ടാക്കാനുള്ള ശ്രമം തുടക്കം മുതല്‍ കണ്ടതുമാണ്.
ഇനിയെങ്കിലും ഈ പ്രവണത കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണം. മരണനിരക്ക് കുറച്ചുകാട്ടുന്നത് സര്‍ക്കാരിന്‍റെ പ്രചാരവേലയ്ക്ക് മാത്രമെ ഗുണപ്പെടൂ. കേരളത്തില്‍ എല്ലാം സുരക്ഷിതമാണ് എന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാക്കും.

മാധ്യമസുഹൃത്തുക്കള്‍ ആരും തിരുവനന്തപുരത്തെ മരണക്കണക്കുകളിലെ പൊരുത്തക്കേട് ചോദ്യം ചെയ്തില്ല എന്നതും അദ്ഭുതപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളുടെ വാര്‍ത്ത ഒന്നാം പേജില്‍ നല്‍കുന്ന ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെട്ടതായി കാണുന്നില്ല. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും കേരളസര്‍ക്കാരിനെ വീഴ്ചകള്‍ "ചൂണ്ടിക്കാണിക്കുക"യും ചെയ്യുമെന്ന നിലപാടുള്ള ശ്രീ.വി.ഡി സതീശന്‍റെ പ്രതിപക്ഷം, മരണക്കണക്കിലെ പൊരുത്തക്കേട് നിയമസഭയില്‍ "ചൂണ്ടിക്കാണി"ക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (2 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (5 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (5 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (5 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (5 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (6 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (6 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (6 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (6 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (6 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (7 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (8 hours ago)

Malayali Vartha Recommends