Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കൈവിട്ടു പോയോ ഈശ്വരാ! കേസുകൾ കുറഞ്ഞാലും ഭീതി പടർത്തി മരണങ്ങൾ... രോ​ഗികളെക്കാൾ രോ​ഗമുക്തർ...

25 MAY 2021 09:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കാലതാമസം എന്ന് പരക്കെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലും കൊവിഡ് കേസുകളിൽ വലിയ മാറ്റമൊന്നുമില്ലാതെ തന്നെ തുടരുന്നു. രോഗമുക്തി നിരക്ക് ആശ്വാസം പകരുന്നതാണെങ്കിലും ഏറെ ആശങ്കപ്പെടുത്തിക്കോണ്ട് മരങ്ങൾ ജനങ്ങളേയും അധികൃതരേയും വേട്ടയാടുകയാണ്.

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എപ്പോഴത്തേയും പോലെ ഇന്നും മലപ്പുറത്ത് തന്നെയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 3 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,55,406 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,32,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,04,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,26,698 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

3303 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം, മരണസംഖ്യ കുത്തനെ ഉയർന്ന കഴിഞ്ഞ ദിവസങ്ങളിലെ പട്ടികയിൽ ഏറെയും പത്ത് ദിവസം മുതൽ മൂന്നാഴ്ച്ച മുൻപ് വരെയുണ്ടായ മരണങ്ങളാണ്. മരണം കുറച്ച് കാണിക്കുന്നുവെന്ന വിമർശനം ഉയർന്ന പാലക്കാട്, ഒരാഴ്ച്ച മുമ്പുണ്ടായ 30 മരണങ്ങളാണ് ഒറ്റ ദിവസത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കാസർഗോഡ് 71കാരൻ മരിച്ച ദിവസമേതാണെന്ന് പോലും പട്ടികയിലില്ല.

23-ാം തിയതിയിലെ പട്ടികയിൽ എറണാകുളത്ത് ഒന്നാം തിയതി മരിച്ച 65കാരി, മൂന്നാം തിയതി മരിച്ച 64കാരൻ, പാലക്കാട് ആറാം തിയതി മരിച്ച 74കാരൻ എന്നിവരും ഉള്‍പ്പെടുന്നു. 23-ാം തിയതിയിലെ 23 മരണം ഇത്തരത്തിൽ പത്ത് ദിവസം പഴക്കമുള്ളതാണ്.

കാസർഗോഡ് മരിച്ച 71കാരൻ മരിച്ച ദിവസമേതാണെന്ന് പോലും പട്ടികയിലില്ല. ഇനി ഇരുപത്തിരണ്ടാം തിയതിയിലെ പട്ടികയിൽ കൊല്ലത്ത് ഒന്നാം തിയതി മരിച്ച 71കാരി, അഞ്ചിനും ആറിനും ഏഴിനും മരിച്ചവർ അടക്കം 16 പേരുടെ മരണവും നടന്നത് റിപ്പോർട്ട് ചെയ്തതിനും പത്ത് ദിവസം മുൻപാണ്.

സർക്കാർ കണക്കുകളും ശ്മശാനങ്ങളിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും പൊരുത്തപ്പെടുന്നില്ലെന്ന വിമർശനമുയർന്ന പാലക്കാട് ജില്ലയില്‍ 22-ാം തിയതി പട്ടികയിൽ ഉൾപ്പെടുത്തിയ 30 മരണങ്ങളും നടന്നത് റിപ്പോർട്ട് ചെയ്തതിനും ഒരാഴ്ച്ച മുമ്പാണ്. പരിശോധിച്ച് ഫലമറിയാൻ പരമാവധി രണ്ട് ദിവസം പോലും എടുക്കില്ലെന്നിരിക്കെയാണ് 20 ദിവസത്തിലധികം വൈകിയുള്ള പട്ടികയിൽ ഉൾപ്പെടുത്തൽ.

സംശയമുള്ളവ പരിശോധിച്ച് സ്ഥിരീകരിക്കാനെടുക്കുന്ന കാലതാമസമാണ് പ്രശ്നമെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. കൊവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിലുള്ള അന്തരവും ശ്രദ്ധേയമാണ്.

രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തിൽ എല്ലാ ജില്ലകളിലും മരണസംഖ്യ ഉയർന്നപ്പോൾ കാസർഗോഡ് മിക്ക ദിവസങ്ങളിലും ഒറ്റ മരണം പോലുമില്ല. 17 ദിവസത്തിനിടെ 8 മരണം മാത്രമാണ് പട്ടികയില്‍ ഉള്ളത്. എന്നാൽ മെയ് മാസത്തിൽ തിരുവനന്തപുരത്ത് മാത്രം മരണം നാനൂറ് കടന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (2 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (3 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (5 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (5 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (5 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (6 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (6 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (6 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (7 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (7 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (7 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (8 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (8 hours ago)

Malayali Vartha Recommends