Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കമ്മി' സ്പീക്കറെ എടുത്ത് കിണറ്റലിട്ട് വി. ഡി. സതീശൻ... ആദ്യ ദിനം തന്നെ അടിച്ച് കസറി... വായടച്ച് പിണറായിയും..

25 MAY 2021 10:04 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരു കാലയളവാണ് ഇപ്പോൾ കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു സർക്കാർ കാലാവധി പൂർത്തിയാക്കിയ ശേഷം തുടർഭരണം നേടിയതു കൊണ്ട് മാത്രമല്ല, വർഷങ്ങളായി ഉണ്ടായിരുന്ന രാഷ്ട്രീയ പൊതു സ്വഭാവത്തിന് മാറ്റം വരുത്താൻ ഇടത് വലത് മുന്നണികൾ തുടക്കമിട്ട വർഷം എന്നതുകൊണ്ട് കൂടിയാണ്.

പിണറായി വിജയനെന്ന മുഖ്യമന്ത്രിയെയും വി. ഡി സതീശനെന്ന പ്രതിപക്ഷ നേതാവിനെയും ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു എന്നു വേണം പറയാൻ. അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച വയ്ക്കും എന്നുള്ള കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടിപ്പിക്കുന്നത്. തന്റെ അനുനയ ശ്രമങ്ങളിലൂടെയും തന്ത്രപരമായ നീക്കങ്ങളലൂടെയും കേരളജനതയ്ക്കും അത് മനസ്സിലായിട്ടുള്ളതാണ്.

ദിവസങ്ങളോളും നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്. തലേദിവസം വരെ രമേശ് ചെന്നിത്തല തുടരുമെന്ന വാർത്തകൾ സജീവമായിരിക്കെയാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിനും മ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മർദ്ദത്തിനും വഴങ്ങാതെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ നേതൃത്വം എത്തിയത്. ഈ മാറ്റം തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശനിൽ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

എന്നാലിപ്പോൾ മികച്ച സാമാജികനായി തിളങ്ങിയ വിഡി ഇന്ന് സഭയിൽ കസറിയ ചിത്രമാണ് നമ്മളേവരും വീക്ഷിച്ചത്. തുടക്കത്തിൽ തന്നെ തെറ്റ് ചണ്ടിക്കാണിച്ച് അതിപ്പോൾ സ്പീക്കറായാൽ പോലും ചൂണ്ടിക്കാണിക്കും എന്നാണ് ഇന്നത്തെ പെർഫോമൻസിലൂടെ മനസ്സിലാക്കി തന്നിരിക്കുന്നത്.

എന്തായാലും കേരളം ഇന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ശക്തനായ പ്രതിപക്ഷനേതാവാകും എന്ന ദൃഢനിശ്ചയത്തിലാണ് വി.ഡി സതീശനും. തെരഞ്ഞെടുത്ത ദിവസത്തിൽ തന്റെ നിലപാട് അതും ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്തൊക്കെയായിരിക്കും ചെയ്യാൻ പോകുന്നതെന്നും അതിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും കൈയ്യടിപ്പിച്ച തരത്തിലുള്ള നിലപാടുമാണ് സതീശൻ ഉയർത്തിക്കാട്ടിയത്.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രസ്താവനയെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരുമെന്നും അത് സഭാപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നും എന്നുള്ള മുന്നറിപ്പാണ് സതീശന്‍ നൽകിയത്.

അതിനാല്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കര്‍ ഒഴിവാക്കണമെന്നുള്ള താക്കീതും നൽകി. 15–ാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്നുള്ള സിപിഎം അംഗം കൂടിയായ എം.ബി. രാജേഷിനെ 50 വോട്ടുകളുടെ പിൻബലത്തോടെയാണ് തിരഞ്ഞെടുത്തത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷിനെ സീറ്റിലേക്ക് ആനയിച്ച ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് സ്പീക്കറുടെ പ്രസ്താവനയെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചത്.

സഭയുടെ പൊതു ശബ്ദമാകാൻ പുതിയ സ്പീക്കർ എംബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്നാലെ പറഞ്ഞ വാക്കുകളിലൂടെ വിമർശനം ചാട്ടുളിയായി വീശുകയാണ്. സ്പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻ്റെ നിലപാടിലുള്ള അതൃപ്തി പ്രതിപക്ഷം മറച്ചുവച്ചില്ല.

''ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കുന്ന, കൂടുതല്‍ ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. ആ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണം സഭാനാഥനായ അങ്ങയില്‍ നിന്നുണ്ടാകും എന്ന് ഉറച്ച വിശ്വാസമുണ്ട്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു എന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്.

അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും അത് സംഘര്‍ഷത്തിലേക്ക് നയിക്കും. നിയമസഭയില്‍ നില്‍ക്കുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണ് സതീശൻ ആഞ്ഞടിച്ചത്. അത് സഭാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു എന്ന് സതീശന്‍ പറഞ്ഞു.

സഭ്യമായ ഭാഷയിൽ സഭാനാഥനെ ഇത്തരത്തിൽ മുൾമുനയിൽ നിർത്താൻ സതീശനെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ടും പറ്റില്ല എന്നത് തീർച്ചയാണ്. സ്പീക്കറെ അഭിനന്ദിച്ചു കൊണ്ടും കേരളനിയമസഭാ ചരിത്രം പരാമര്‍ശിച്ചു കൊണ്ടുമാണ് വി.ഡി.സതീശന്‍ പ്രസംഗം തുടങ്ങിവച്ചത്. നിയമസഭയിലെ ചര്‍ച്ചകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഭാ അംഗങ്ങള്‍ക്ക് സാധിക്കട്ടേയെന്നുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരള നിയമസഭയിൽ കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തിയ വ്യക്തിയാണ് എം.ബി. രാജേഷ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയിൽ ഇദ്ദേഹം പുതുമുഖമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നതും ഇത് ആദ്യമാണ്.

അനുഭവസമ്പത്തിന്റെ അപര്യാപതത മൂലമാണ് ഇത്തരത്തിലുള്ള പരാമർശത്തിലേക്ക് സ്പീക്കറെ നയിച്ചതെന്നുള്ള ജനസംസാരവും നിലനിൽക്കുന്നുണ്ട്. സഭാനാഥൻ എന്ന നിലയിൽ സ്പീക്കർ ചെയ്യേണ്ടത് ഒരു പാർട്ടിയുടെ പക്ഷം പിടിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ശരിയും തെറ്റും തെരഞ്ഞെടുക്കാൻ സാധിക്കണം അല്ലാതെ കക്ഷിരാഷ്ട്രീയത്തിലൂന്നി അഭിപ്രായങ്ങൾക്ക് ഇടത് ചായ്വ് പുലർത്തേണ്ടുന്നതല്ല ഒരു സ്പീക്കറുടെ ധർമ്മം.

ഇത്തരത്തിൽ കാര്യങ്ങൾ ബോധ്യമായ സ്പീക്കർ സതീശന്റെ ആദ്യ അസ്ത്രത്തിൽ തന്നെ പകച്ച് അനുകൂല തെറ്റു തിരുത്തലിലേക്ക് പിന്നീട് എത്തിയിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഉയര്‍ത്തുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതിനും സ്പീക്കര്‍ എന്ന നിലയില്‍ താൻ പ്രതിജ്ഞാബദ്ധനായിരിക്കുമെന്നാണ് എം.ബി. രാജേഷ് പറഞ്ഞത്.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു രാജേഷ് ഇക്കാര്യം ഉൾപ്പെടുത്തി സംസാരിച്ചത്. ഇനി മുതൽ എന്തായാലും സഭയിലോ പുറത്തോ സതീശനോട് ഏറ്റുമുട്ടുമ്പോൾ ഒരു വട്ടം കൂടി ആലോചിച്ച് തന്നെയായിരിക്കും പ്രവർത്തിക്കുക. അല്ലെങ്കിൽ അത്തരത്തിൽ മാറ്റി എടുക്കാൻ സതീശനെ കൊണ്ട് കഴിയും എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് മനസ്സിലാക്കി തരുന്നത്.

കാലം മാറിയതനുസരിച്ച് മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. സമീപനങ്ങളും പ്രവർത്തന രീതികളും മാറ്റപ്പെടണം. കേരള സമൂഹം ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകുന്ന തരത്തിലാണ് സതീശന്റെ പ്രവർത്തനം.

സർക്കാരിനെ വെല്ലുവിളിക്കുകയോ ഭരിക്കാൻ അനുവദിക്കാതിരിക്കുകയോ അല്ല പ്രതിപക്ഷനയം എന്ന് പറയുന്ന സതീശൻ കഴിഞ്ഞ തവണ പ്രതിപക്ഷം അസ്ഥാനത്ത് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെയും ദുരിതാശ്വാസ നിധിയിലേക്ക് അടക്കം സംഭാവന ചെയ്യരുതെന്ന അനാവശ്യ പിടിവാശിയേയും തിരിച്ചറിയുന്നുവെന്ന് വേണം ഇതിലൂടെ മനസിലാക്കാൻ.

സർക്കാരിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് പറയുമ്പോഴും തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കുമെന്നും ശക്തമായി എതിർക്കുമെന്നും സതീശൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഏകാധിപത്യത്തിലേക്ക് നീങ്ങിയാൽ അത് തടയേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ടെന്ന് വിഡി സതീശൻ മനസ്സിലാക്കുന്നു.

ശബരിമല വിഷയത്തിലടക്കം ബിജെപിയും സംഘപരിവാർ സംഘടനകളും സ്വീകരിച്ച നിലപാടുകളോട് സമാനമായ നയമായിരുന്നു കോൺഗ്രസിന്റേതും. എന്നാൽ ശബരിമല വിഷയമൊന്നും ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതല്ലെന്ന് കോൺഗ്രസും യുഡിഎഫും ഇത്തവണ മനസിലാക്കിയിരിക്കുന്നു. അല്ലെങ്കിൽ മനസ്സിലാക്കിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.

അത്തരം വർഗീയ വിഷയങ്ങളിലും സതീശൻ തന്റെ നിലപാട് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. വർഗീയതയെ കേരളമണ്ണിൽ കുഴിച്ചുമൂടുന്നതിനാണ് യു.ഡി.എഫിന്റെ പ്രഥമ പരിഗണനയെന്നും തിരഞ്ഞെടുപ്പ് വിജയമല്ല, വർഗീയതയെ പരാജയപ്പെടുത്തലാണ് ലക്ഷ്യമാക്കി സതീശൻ ഉയർത്തിപിടിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മുൻപന്തിയിൽ നിന്ന് നേരിടാൻ കേരളത്തിന് ഒരു നല്ല പ്രതിപക്ഷ നേതാവിനെ കിട്ടി എന്നു വേണം പറയാൻ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (4 minutes ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (11 minutes ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (41 minutes ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (57 minutes ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (1 hour ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (1 hour ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (1 hour ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (1 hour ago)

ജസ്റ്റിസ് കെ ബാബുവിന്റെ 5 D COURT-ൽ രാഹുൽ..?! അഡ്വ.എസ് രാജീവ് കോടതിയിൽ തന്നെ...ജാമ്യം ഇന്ന് തന്നെ..?  (1 hour ago)

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍  (2 hours ago)

നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ  (2 hours ago)

എല്ലാവരുമായി ആലോചിച്ച ശേഷം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണിത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികള്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...  (2 hours ago)

ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ  (2 hours ago)

Malayali Vartha Recommends