എ.കെ.ജി. സെന്ററില്‍ ബോര്‍ഡ് തൂക്കി: വി ഡി സതീശന്‍ ഈ വീടിന്റെ ഐശ്വര്യം! വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായത് പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കാനോ?

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായത് പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കാനോ? പിണറായിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെയെല്ലാം പിണറായിയുടെ സുഹൃത്തുക്കളാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ജി. സുകുമാരന്‍ നായരെ പിണറായിയുടെ ആരാധകനാക്കാനാണ് സതീശന്‍ ശ്രമിച്ചത്. അങ്ങനെ എ.കെ.ജി സെന്ററില്‍ പുതിയ ബോര്‍ഡും തൂക്കി:സതീശനെ പ്രകീര്‍ത്തിച്ച്!
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ചരടുവലിച്ച കെ.സി. വേണുഗോപാലിനും പണി കിട്ടി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വേണുഗോപാലിനെ വിളിച്ച് തന്റെ അത്യപ്തിയും ആശങ്കയും അറിയിച്ചു. ഒപ്പം സുകുമാരന്‍ നായര്‍ എ.കെ. ആന്റണിയുമായും സംസാരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിനിടെ വീണ്ടും സതീശന്‍ സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തി.
10 നായര്‍ സമുദായംഗങ്ങളെ മന്ത്രിമാരാക്കിയും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ സഹോദരനെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചും പിണറായി വിജയന്‍ നടത്തിയ പരീക്ഷണം ഫലം കാണുന്ന തരത്തിലേക്ക് നീങ്ങുമ്പോഴാണ് സതീശന്‍ എന്ന പുത്തനച്ചി, പുരപ്പുറം തൂത്ത് സമുദായ നേതാക്കളെയെല്ലാം എതിര്‍പക്ഷത്താക്കിയത്.
എന്‍ എസ് എസ് 10 ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിന് നല്‍കിയപ്പോള്‍ തന്നെ കാറ്റ് മാറ്റി വീശുന്നത് കോണ്‍ഗ്രസ് അറിയേണ്ടതായിരുന്നു. അത് അറിഞ്ഞില്ലെന്ന് മാത്രമല്ല പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന മട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ സതീശന്‍ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ചുരുക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എ.ഐ. സി. സി യില്‍ നിന്നും ക്വട്ടേഷന്‍ കിട്ടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സതീശനെതിരെ രംഗത്തെത്തിയതാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ.സി. വേണുഗോപാലിനെ പ്രകോപിപ്പിച്ചത്. എന്‍ എസ് എസിന്റെ ഏക അഭിമാന താരമാണ് വേണുഗോപാല്‍. അദ്ദേഹം വഴിയാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്‍ എസ് എസില്‍ ചരടുവലിക്കുന്നത്. ശബരിമല വിഷയമാണ് എന്‍ എസ് എസിനെ പ്രകോപിപ്പിച്ചത്.
വിശ്വാസ സംരക്ഷണം സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നാണ് ജി.സുകുമാരന്‍ നായര്‍ പറയുന്നത്. സഹായം അഭ്യര്‍ത്ഥിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്നത് യോജിച്ചതല്ലെന്ന് തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല.
പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും പ്രതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ നേതാവ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവനയിലൂടെയാണ് സുകുമാരന്‍ നായര്‍ വി.ഡി സതീശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളതെന്നും എന്‍ എസ് എസ് പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.
പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഏതായാലും സുകുമാരന്‍ നായരോട് കളിച്ചാല്‍ പ്രതിപക്ഷ നേതാവിന്റെ വഴി സുഗമമാക്കാന്‍ കെ.സി. വേണുഗോപാല്‍ സമ്മതിക്കില്ലെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നതാണ് ആരോഗ്യത്തിനും സ്വസ്ഥതക്കും നല്ലത്. ചുരുക്കത്തില്‍ ബി ജെ പിയിലെ ഒ രാജഗോപാലിന്റെ അവസ്ഥയിലേക്കാണ് സതീശന്‍ കോണ്‍ഗ്രസിനുള്ളില്‍ നീങ്ങി കൊണ്ടിരിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























