Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനം, അച്ഛന്റെ ഗുണഗണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പോസ്റ്റിനെ പുനര്‍വിചിന്തനം നടത്തണമെന്ന് ബി.ഗോപാലകൃഷ്ണന്‍; ലക്ഷദ്വീപ് ഇപ്പോഴത്തെ കശ്മീരാക്കുമെന്ന് ബി.ജെ.പി നേതാവ്; കാശ്മീര്‍ പോലെ ലക്ഷദ്വീപ്

26 MAY 2021 10:47 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നടപടികളെ വിമര്‍ശിച്ച സിനിമതാരം പൃഥ്വിരാജിനെതിരെ ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍. പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയെ കുറിച്ചും ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ചും ഒരക്ഷരം പ്രതികരിക്കാത്ത താങ്കള്‍ക്ക് എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രത എന്ന ചോദ്യമാണ് ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നത്. കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങള്‍ താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, സൈനിക് സ്‌കൂളില്‍ നിന്നും താങ്കള്‍ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെടുന്നുണ്ട്.

ലക്ഷദ്വീപ് കശ്മീരാകുന്നുവെന്നും അതിനെ അങ്ങനെ ആക്കുക തന്നെയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. കാശ്മീരില്‍ പാക്കിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ കട തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരില്‍ മഞ്ഞു മലകള്‍ ആയിരുന്നു മറയെങ്കില്‍, ലക്ഷദ്വീപില്‍ മഹാസമുദ്രം. പ്രകൃതി രമണീയമായ ഈ രണ്ടു പ്രദേശങ്ങളും പക്ഷെ ഭാരതീയര്‍ക്ക് പോലും അപ്രാപ്യമാണെന്നും അദ്ദേഹം കുറിച്ചു. പതിയിരിക്കുന്ന ഭീകരത എന്ന തലക്കെട്ടില്‍ ലക്ഷദ്വീപിന്റെ ചിത്രം കൂടി പങ്കുവച്ചാണ് ബി. ഗോപാലകൃഷ്ണന്‍ തന്റെ കുറിപ്പ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.


ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരന്‍ ആണ് പൃഥ്വിരാജ്, അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരനും എനിക്കിഷ്ടപ്പെട്ട ഒരു നടന്‍ ആയിരുന്നു. പക്ഷെ പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അഛന്‍ സുകുമാരന് ഒരു അപമാനമാണ്. എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത താങ്കള്‍ക്കു എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രത? ഒരു പക്ഷെ താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തില്‍ താങ്കള്‍ വ്യക്തമായി പറയുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവിടെ പരിഹരിക്കുന്നത്. താങ്കള്‍ അന്ന് പറഞ്ഞിരിക്കുന്ന ആ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങള്‍, ആ പ്രതിബന്ധങ്ങള്‍ നില നില്‍ക്കേണ്ടത് ഇന്ന് കട ഉള്‍പ്പടെ ശ്രീലങ്കയില്‍ നിന്നും അവിടെ കുടിയേറിയിരിക്കുന്ന മത തീവ്രവാദികളുടെ ആവശ്യവുമാണ്. താങ്കളുടെ ഒരു നല്ല സുഹൃത്തെന്നു താങ്കള്‍ തന്നെ അവകാശപ്പെടുന്ന സച്ചിയുടെ അനുഭവങ്ങള്‍ താങ്കള്‍ക്കും അറിവുള്ളതായിരിക്കും. അത് കൊണ്ട് കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി, കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങള്‍ താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, സൈനിക് സ്‌കൂളില്‍ നിന്നും താങ്കള്‍ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണം.

പിന്നെ ലക്ഷദ്വീപിന്റേയും കാശ്മീരിന്റേയും ഗതി വിഗതികളും ഇന്ന് ഒരേ പോലെയാണ്, കാശ്മീരില്‍ പാക്കിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ കട തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരില്‍ മഞ്ഞു മലകള്‍ ആയിരുന്നു മറയെങ്കില്‍, ലക്ഷദ്വീപില്‍ മഹാസമുദ്രം. പ്രകൃതി രമണീയമായ ഈ രണ്ടു പ്രദേശങ്ങളും പക്ഷെ ഭാരതീയര്‍ക്ക് പോലും അപ്രാപ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തതോടെ ഇപ്പോള്‍ കാശ്മീര്‍ തികച്ചും സമാധാനപരം. കല്ലേറില്ലാത്ത, വെടിയൊച്ചകളില്ലാത്ത, ശാന്തമായ കാശ്മീര്‍. സൈന്യത്തിലേക്ക് യുവാക്കളുടെ നീണ്ട നിരയാണ് സൈന്യ സേവനത്തിന്. കല്ലേറ് നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ നിറയുന്നു, അന്താരാഷ്ട്ര വിപണികളില്‍ വരെ കശ്മീരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നു, ടൂറിസ്റ്റുകള്‍ കാശ്മീരിലേക്ക് ഒഴുകുന്നു. ഇതാണ് ഇന്നത്തെ കാശ്മീര്‍. ലക്ഷദ്വീപും ഇത് പോലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് കേന്ദ്രമാകണം, അതിന് നിയമങ്ങളും നടപടികളും വേണ്ടി വരും.

പുതിയ നിയമങ്ങളുടെ കരട് ജനങ്ങളുടെ ഹിതത്തിന് സമര്‍പ്പിച്ചിട്ടല്ലേ ഉള്ളൂ, പിന്നെന്തിനീ മുറവിളി? ഗോവധ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസ്സുകാരുടെ, ബീഫിന്റെ പേരില്‍ ഇല്ലാത്ത കാര്യം പറഞ്ഞുള്ള വ്യാജ പ്രചരണങ്ങളാണ് മറ്റൊരു പരിപാടി. പിന്നെ ബേപ്പൂര്‍ തുറമുഖം മാറ്റി മംഗലാപുരമാക്കണമെന്നത് ലക്ഷദ്വീപിലെ എംപി അടക്കമുള്ളവരുടെ തീരുമാനമാണ്, അതിനെന്തിനാണ് നിങ്ങള്‍ ബഹളം വക്കുന്നത്? ഗുണ്ടാ ആക്ട് കൊണ്ടുവന്നതില്‍ ഗുണ്ടകള്‍ ഭയന്നാല്‍ പോരെ, അതോ ഗുണ്ടകള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ഈ വക്കാലത്ത് പിടിക്കുന്നത്? ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമാണ്, മതം നോക്കിയിട്ടല്ല ഭാരതത്തില്‍ ഭരണഘടനയും നിയമവും നടപ്പാക്കുന്നത്. ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാല്‍ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിര്‍ത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

പിന്നെ ഗുജറാത്ത് പേടി, അതെന്തിനാണെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുമില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (3 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (4 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (6 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (6 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (6 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (6 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (7 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (7 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (7 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (7 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (8 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (8 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (9 hours ago)

Malayali Vartha Recommends