Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

'ദയവു ചെയ്ത് ലക്ഷദ്വീപ് നിവാസികളെ അപരവല്‍ക്കരിക്കുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത് . ലക്ഷദ്വീപും ഇന്ത്യയാണ്. ലക്ഷദ്വീപ് നിവാസികളും ഇന്ത്യക്കാരാണ്. ലക്ഷദ്വീപും ആന്‍ഡമാനും ഇന്ത്യയുടെ മുക്കാന്‍ കഴിയാത്ത വീമാനവാഹിനികളാണ് . ചൈന ശ്രീലങ്കയിലും ജിബൂട്ടിയിലും ഗ്വാദറിലും കയറി ഇരിക്കുന്നുണ്ട്...' ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍

26 MAY 2021 11:16 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂര്‍ണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികള്‍ മുന്നോട്ട് പോവുകയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയുണ്ടായി. ലക്ഷദ്വീപ് സംഭവം വിവാദമായതോടെ കേരളത്തിലെ സകല മതേതര , അമാനവ , പുരോഗമന , സാഹിത്യ സാംസ്കാരിക കൂട്ടരുടെയും ഇരട്ടത്താപ്പ് പുറത്തായെന്ന് പറയുകയാണ് സന്ദീപ്. അനാര്‍ക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെല്‍ഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകള്‍ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കില്‍ നന്നായേനെയെന്ന് പ്രതികരിക്കുകയാണ് സന്ദീപ് വാര്യര്‍.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലക്ഷദ്വീപ് വിഷയത്തില്‍ , ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ മിക്കതും അര്‍ത്ഥശൂന്യമാണ് . എന്നാല്‍ ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂര്‍ണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികള്‍ മുന്നോട്ട് പോവുക. ദീപിലുള്ളവരും നമ്മളെപ്പോലെ തന്നെ ഇന്ത്യാക്കാരാണ് . ദ്വീപ് നിവാസികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചര്‍ച്ച ചെയ്യാനും കഴിയാവുന്നത്ര പരിഹരിക്കാനും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ല . ഉറച്ച ശക്തമായ പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് ഉറച്ച , ശക്തമായ പുതിയ ലക്ഷദ്വീപും വേണം . ദ്വീപ് നിവാസികളെ പരിഭ്രാന്തരാക്കി മതധ്രുവീകരണം ഉണ്ടാക്കാനുള്ള ചില ഗൂഢ ശക്തികളുടെ സംഘടിത നീക്കത്തെ ജാഗ്രതയോടെ കാണണം.

മലയാളികളുടെ അഭിമാനമായിരുന്ന പദ്മവിഭൂഷണ്‍ വര്‍ഗീസ് കുര്യന്‍ രൂപം നല്‍കിയ അമുല്‍ എന്ന മഹത്തായ സഹകരണ സ്ഥാപനത്തെ പോലും ബഹിഷ്കരിക്കാന്‍ ചില ക്ഷുദ്ര ശക്തികള്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ് . എത്ര നികൃഷ്ടമായ കള്ളപ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത് ? ബേപ്പൂരിനെ ഒഴിവാക്കി പകരം മംഗലാപുരം പോര്‍ട്ട് എന്ന നുണപ്രചരണത്തിനെതിരെ ലക്ഷദ്വീപ് എംപി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പണം അനുവദിക്കാന്‍ തയ്യാറായിട്ടും കേരളം വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തുത മറച്ചു വച്ചുകൊണ്ടാണ് ഈ കള്ള പ്രചരണം .

നിയമ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ തേടുന്നുണ്ട്. അഭിപ്രായ വ്യത്യാസമുളള കാര്യങ്ങളില്‍ തുറന്ന ചര്‍ച്ചയും സമവായവും സാധ്യവുമാണ്. എന്നിട്ടും ഇതിനെ മതധ്രുവീകരണത്തിനുള്ള സാധ്യതയായി കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഉപയോഗിക്കുകയാണ് . ഉദ്യോഗസ്ഥ ഭരണത്തേക്കാള്‍ എന്തുകൊണ്ടും ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരിക്കേണ്ടത്. അതു കൊണ്ട് ലക്ഷദ്വീപില്‍ ഒരു രാഷ്ട്രീയക്കാരന്‍ ഭരണത്തലവനായി വരുന്നതിനെ എതിര്‍ക്കേണ്ടതില്ല .

എന്തായാലും വിവാദം കൊണ്ട് ഗുണമുണ്ടായി . കേരളത്തിലെ സകല മതേതര , അമാനവ , പുരോഗമന , സാഹിത്യ സാംസ്കാരിക കൂട്ടരുടെയും ഇരട്ടത്താപ്പ് പുറത്തായി. അനാര്‍ക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെല്‍ഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകള്‍ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കില്‍ നന്നായേനെ. ദയവു ചെയ്ത് ലക്ഷദ്വീപ് നിവാസികളെ അപരവല്‍ക്കരിക്കുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത് . ലക്ഷദ്വീപും ഇന്ത്യയാണ്.

ലക്ഷദ്വീപ് നിവാസികളും ഇന്ത്യക്കാരാണ്. ലക്ഷദ്വീപും ആന്‍ഡമാനും ഇന്ത്യയുടെ മുക്കാന്‍ കഴിയാത്ത വീമാനവാഹിനികളാണ് . ചൈന ശ്രീലങ്കയിലും ജിബൂട്ടിയിലും ഗ്വാദറിലും കയറി ഇരിക്കുന്നുണ്ട്. ലക്ഷദ്വീപ് ശത്രുക്കളുടെ കണ്ണിലെ കരടാണ്. സ്ട്രാറ്റജിക് ലൊക്കേഷനാണ് . അവിടെ അസ്വസ്ഥത ഉണ്ടാകേണ്ടത് ശത്രുവിന്‍്റെ ആവശ്യമാണ് .അതുകൊണ്ട് പ്രതികരണങ്ങളില്‍ അവധാനത കാണിക്കുക , എല്ലാവരും .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (3 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (4 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (6 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (6 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (6 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (6 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (7 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (7 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (7 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (7 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (8 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (8 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (9 hours ago)

Malayali Vartha Recommends