പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു: രഹസ്യമായി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡനം: അറസ്റ്റിലായ പ്രതിയെ കണ്ടവർ ഞെട്ടി: ഒടുവിൽ സംഭവിച്ചത്

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ... വിളക്കോട് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത് . വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ്(32) ആണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.ബുധനാഴ്ച രാവിലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഇയാൾ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു.
മെയ് 20-ാം തീയതി നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ: യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്.സി.-എസ്.ടി. വകുപ്പ് പ്രകാരവും കേസെടുത്തത്.
ഡിവൈഎഫ്ഐ- സി പി എം പ്രവർത്തകനായ നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പേരാവൂർ ഡിവൈ.എസ്.പി. ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha


























