Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇത്രയും കാര്യങ്ങൾ വസ്തുതയായി നിലനിൽക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആരുടെ ചട്ടുകമായിട്ടാണ് പ്രവർത്തിക്കുന്നത്? 32 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ചേർന്ന ലക്ഷദ്വീപിനെ ഉന്നം വെച്ചു നടത്തുന്ന ഈ വ്യാജപ്രചരണങ്ങൾ ആരെ സഹായിക്കാനാണ്? കോവിഡ മഹാമാരി കാലത്ത് ലോക്ക് വീഴേണ്ടത് ഈ നുണ ഫാക്ടറികൾക്കാണ് : ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

26 MAY 2021 04:24 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. സിനിമാ താരങ്ങൾ അടക്കം ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന പ്രസ്താവനകൾ ഉയർത്തി കഴിഞ്ഞു. പ്രതികരണവുമായി ലക്ഷദ്വീപിന്റെ ചുമതലയുള്ള എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ലക്ഷദ്വീപിനെ കള്ളങ്ങളിൽ നിന്നും രക്ഷിക്കുക എന്നാണ് അവർ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം അവർ പങ്കുവെച്ചത്. പൂർണ്ണ രൂപം ഇങ്ങനെ:

ഇന്ത്യയിൽ ആദ്യമായി ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് ബിജെപി അല്ല, കോൺഗ്രസാണ്. 99 ശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപിൽ അതെന്തിന് നടപ്പാക്കുന്നു എന്ന് ചോദിച്ചാൽ ഭൂരിപക്ഷത്തിന്റെ സംസ്കാരത്തിന് അനുസരിച്ചല്ല ഇന്ത്യ നിലകൊള്ളേണ്ടത് എന്ന 'മതേതര' ന്യായം പ്രയോഗിച്ചാൽ പ്രശ്നം തീർന്നില്ലേ?

മദ്യനിരോധനം പൂർണ്ണമായും നടപ്പിലാക്കുന്ന ഗുജറാത്ത്, ടൂറിസ്റ്റുകൾക്ക് മദ്യം ലഭ്യമാക്കുന്നത് ടൂറിസ്റ്റുകളുടെ സൗകര്യത്തിനാണ്, മദ്യനിരോധനം എന്ന നയത്തിൽ വെള്ളം ചേർക്കാനല്ല.

ഞങ്ങൾ കുറ്റകൃത്യം ചെയ്യില്ല എന്ന് ഏതെങ്കിലും ജനത പറഞ്ഞതുകൊണ്ട് ഭരണകൂടത്തിന് നിയമനിർമ്മാണത്തിനുള്ള സാഹചര്യം റദ്ദായി പോകുന്നില്ല. അങ്ങനെ റദ്ദായി പോകുമായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ ഇരുന്നോളാം എന്നുപറഞ്ഞാൽ ലോക്ഡൌൺ വേണ്ട എന്ന് പിണറായി വിജയൻ പറയുമായിരുന്നു.

കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വരെ പ്രവേശനം ഉള്ള ഒരു സംസ്ഥാനത്തിരുന്ന്, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ മാത്രം പ്രവേശനം അനുവദിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

നിലവിൽ രണ്ടു കുട്ടികളിൽ അധികം ഉള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നത് വ്യാജ പ്രചരണമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി പോലും ലഭിക്കാത്ത നിയമമുണ്ട് എന്നുകൂടി ആലോചിക്കണം.

ഇത്രയും കാര്യങ്ങൾ വസ്തുതയായി നിലനിൽക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആരുടെ ചട്ടുകമായിട്ടാണ് പ്രവർത്തിക്കുന്നത്? 32 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ചേർന്ന ലക്ഷദ്വീപിനെ ഉന്നം വെച്ചു നടത്തുന്ന ഈ വ്യാജപ്രചരണങ്ങൾ ആരെ സഹായിക്കാനാണ്? കോവിഡ മഹാമാരി കാലത്ത് ലോക്ക് വീഴേണ്ടത് ഈ നുണ ഫാക്ടറികൾക്കാണ് എല്ലാവരും എന്നും അവർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends