സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞു; ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതായാണ് വിലയിരുത്തിയത്. എന്നാല്‍ ആശ്വസിക്കാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐസിയു വെന്റിലേറ്ററുകളില്‍ ഇപ്പോഴും രോഗികളുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ ഇനിയും കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha