സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത് മന്ത്രി സജി ചെറിയാന് വിളിച്ചു ചേർത്ത യോഗത്തിൽ
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രി സജി ചെറിയാന് വിളിച്ചു ചേര്‍ത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
പരമ്ബരാഗത മത്സ്യ ബന്ധനത്തിനും, മേല്‍ത്തട്ടില്‍ മത്സ്യ ബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും തടസമുണ്ടാവില്ല. സംസ്ഥാന ത്തിന്റെ 12 നോട്ടിക്കല്‍ മൈല്‍ കടല്‍ പരിധിയില്‍ അടിത്തട്ടിലെ മത്സ്യ ബന്ധനമാണ് നിരോധിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ആഴത്തട്ട് മത്സ്യ ബന്ധനം നടത്താന്‍ ശേഷിയുള്ള 4500 ട്രോള്‍ ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ജൂണ്‍ 10 നെ മുന്‍പായി ഇവ സമീപത്തെ കായലുകളിലെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനും യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha