Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...


രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി

ഏഴു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ഒരു ഭൂപ്രദേശത്തേയും പ്രത്യേക സംരക്ഷണമര്‍ഹിക്കുന്ന ജനതതേയും കഴിഞ്ഞ ഡിസംബറില്‍ മാത്രം ഭരണാധികാരിയായി ചാര്‍ജ്ജെടുത്ത ഒരു സംഘപരിവാര്‍ നേതാവ് കേവലം അഞ്ചുമാസം കൊണ്ട് തകര്‍ത്തെറിഞ്ഞു... ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ റവന്യൂ മന്ത്രി കെ. രാജന്‍

26 MAY 2021 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം

ലക്ഷദ്വീപില്‍ അരങ്ങേറുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ. രാജന്‍. പ്രത്യേക പരിരക്ഷക്ക് അര്‍ഹതയുള്ള ജനവിഭാഗമാണ് ലക്ഷദ്വീപുകാര്‍.

സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ഒരു ഭൂപ്രദേശത്തേയും പ്രത്യേക സംരക്ഷണമര്‍ഹിക്കുന്ന ജനതതേയും കഴിഞ്ഞ ഡിസംബറില്‍ മാത്രം ഭരണാധികാരിയായി ചാര്‍ജ്ജെടുത്ത ഒരു സംഘപരിവാര്‍ നേതാവ് കേവലം അഞ്ചുമാസം കൊണ്ട് തകര്‍ത്തെറിഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലക്ഷദ്വീപ് എന്ന നാട് സുന്ദരമാകുന്നത് അവിടുത്തെ ഭൂപ്രകൃതിയുടെ മനോഹാരിത കൊണ്ടു മാത്രമല്ല, അവിടെ അധിവസിക്കുന്ന ജനതയുടെ അങ്ങേയറ്റം പ്രകൃതിയോടിണങ്ങിയതും മാനവികവുമായ ജീവിത സംസ്ക്കാരം കൊണ്ടു കൂടിയാണ്.കരയിൽ നിന്നൊറ്റപ്പെട്ടു കഴിയുന്ന ആ ജനങ്ങളോട് സവിശേഷമായ കരുതലും സംരക്ഷണവും ഭരണഘടനാപരമായി നൽകാൻ സ്വതന്ത്ര ഇന്ത്യ ജാഗ്രത കാണിച്ചു വന്നിരുന്നു എന്നത് ചരിത്രമാണ്.അത് ഒരു തദ്ദേശിയ ജനത എന്ന നിലയിൽ ലക്ഷദ്വീപ് നിവാസികളുടെ അവകാശമായിരുന്നു.

THE CONSTITUTION (SCHEDULED TRIBES)
[(UNION TERRITORIES)] ORDER, 1951 പ്രകാരമുള്ള സംരക്ഷണത്തിന് അർഹരായ ജനവിഭാഗമാണ് ലക്ഷദ്വീപിലെ ജനങ്ങൾ. 2007 ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ നിയമഭേദഗതി പ്രകാരം ലക്ഷദ്വീപിനു പുറത്ത് ഇന്ത്യയിലെവിടെയും ജനിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ മക്കൾക്കും പ്രത്യേക പരിരക്ഷക്ക് അർഹതയുണ്ട്. സ്വതന്ത്ര ഇന്ത്യ നാളിതേവരെ ലക്ഷദ്വീപിൻ്റെ ഭൂപ്രകൃതികേയും സാംസ്കാരിക സവിശേഷതകളേയും സംരക്ഷിച്ചു വരികയായിരുന്നു.

 

ഇന്ത്യൻ ഭരണഘടന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷകൾ നൽകി വരുന്നുണ്ട്.2007 ൽ ഒരു പടി കൂടെ കടന്ന് ഐക്യരാഷ്ട്രസഭയുടെ Declaration on the Rights of Indigenous Peoples (UNDRIP) ൽ ഇന്ത്യ ഒപ്പുവച്ചു.നമ്മുടെ നാട്ടിലെ പ്രാദേശിക ഗോത്ര ജന വിഭാഗങ്ങളെ സംരക്ഷിക്കാൻ ഈ നാടിൻ്റെ നിയമസംവിധാനങ്ങൾ കാണിച്ച സൂക്ഷ്മതയായി വേണം ഭരണഘടന മുതൽ UNDRIPവരെയുള്ള കാര്യങ്ങളെ മനസിലാക്കാൻ.

ഇത്രയെല്ലാമുണ്ടായിട്ടും പ്രസ്തുത വിഭാഗത്തിൽപ്പെട്ട ജനങ്ങൾ കൊടിയ ചൂഷണത്തിനും വിവേചനത്തിനും ഇരകളാകുന്നു എന്നത് ദു:ഖകരമായ യാഥാർത്യമാണ്. നവ ഉദാരീകരണ നയങ്ങളും ചങ്ങാത്ത മുതലാളിത്തവും ഗോത്ര ജന വിഭാഗങ്ങളുടെ ജീവിതം ഇന്ന് ദു:സഹമാക്കുകയാണ്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നവും മനോഹരവുമായ പാരമ്പര്യ ആവാസ മേഖലകളെ അക്കൂട്ടർ കണ്ണുവക്കുകയും അവരുടെ ജീവനോപാധികൾ തകർക്കുകയും തലമുറകളായി നൈസർഗികമായി കൈവശം വച്ചു വരുന്ന ഭൂമിയുൾപ്പെടെയുള്ള വിഭവങ്ങൾ കവരുകയും ചെയ്യുന്നു.സംഘ പരിവാറിൻ്റെ വർഗീയ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും ഇഴപിരിക്കാനാകാത്ത വിധം ഒന്നായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.

അപകടകരമായ വർഗീയ രാഷ്ട്രീയവും ലാഭക്കണ്ണുള്ള കുത്തകകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിൻ്റെ ഉദാഹരണമാണ് ലക്ഷദ്വീപിൽ ഇപ്പോൾ കാണുന്നത്, മുസ്ളിം മത വിശ്വസം പിൻതുടരുന്ന പട്ടികവർഗ ജനതയെ അവർ ഉന്നം വക്കുന്നു. ദമാൻ തീരത്തെ ഗോത്ര ജനതയെ തീരത്തു നിന്നൊഴിപ്പിച്ച് ചേരിയിലേക്ക് തള്ളിവിടുകയും തീരം ടൂറിസത്തിൻ്റെ മറവിൽ കുത്തകൾക്ക് കൈമാറുകയും ചെയ്ത ഭരണാധികാരിയാണ് ഇന്ന് ലക്ഷദ്വീപിൻ്റേയും അഡ്മിനിസ്ട്രേറ്റർ.അതേ ലക്ഷ്യത്തിനായി അതേ മാർഗം ഇവിടേയും പിൻതുടരാനുള്ള മുന്നൊരുക്കമായി വേണം ഇപ്പോൾ ലക്ഷദ്വീപിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളെ മനസിലാക്കേണ്ടത് എന്നു തോന്നുന്നു. ബേപ്പൂർ തുറമുഖവുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു.

 

സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുന്നു, രണ്ടു കുട്ടികളിലധികമുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ചട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു, ജനവാസമില്ലാത്തതതും ടൂറിസത്തിനായി മാത്രം ഉപയോഗപ്പെടുത്തി വരുന്നതുമായ ദ്വീപിൽ മാത്രം മദ്യം ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്ന സ്ഥിതി മാറ്റി, ജനവാസ കേന്ദ്രങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കുന്നു. നാട്ടുകാർ ഉപയോഗിച്ചു ശീലിക്കാത്ത മദ്യം പ്രചരിപ്പിക്കുക മാത്രമല്ല, അവർ ഉപയോഗിച്ചു വന്നിരുന്ന മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്നു. ക്രൈം റേറ്റ് വളരെ കുറഞ്ഞ പ്രദേശത്ത് ഗുണ്ടാ നിയമം കൊണ്ടുവരുന്നു, ഇതോടൊപ്പം നിരവധി തൊഴിലാളികളേയും പിരിച്ചുവിട്ടതായും വിവരമുണ്ട്.കോടതികളിൽ നിന്ന് പബ്ളിക് പ്രോസിക്യൂട്ടർമാരെ പിൻവലിച്ച വിചിത്രമായ നടപടിയിൽ ഇന്നലെ ഹെക്കോടതി തന്നെ ഇടപെടുകയുണ്ടായി.

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഒരു കോവിഡ് കേസുപോലുമില്ലാതിരുന്ന ഒരു പ്രദേശത്തെ ജനങ്ങളെ മഹാമാരിയിലേക്ക് തള്ളിവിട്ടു, ( Standard Operation Procedure - SOP ) നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിതെനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ പോലും കർശനമായ നിയമങ്ങളുപയോഗിച്ച് നേരിട്ടു.പരിമിതമായ ആശുപത്രി സംവിധാനങ്ങൾ മാത്രമുള്ള ഒരു ചെറു ദ്വീപിൽ കോവിഡ് പോലുള്ള മഹാമാരി അതിതീവ്രമായി വ്യാപിച്ചാൽ അതിൻ്റെ പ്രത്യാഘാതം എത്ര മാരകമായിരിക്കും.

ഇതിനും പുറമേ ദ്വീപ് നിവാസികൾ അവരുടെ വള്ളവും വലയും സൂക്ഷിക്കാനായി തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന ഷെഡുകൾ തകർത്തു.കഴിഞ്ഞ ടൗട്ടെ ചുഴലിയുടെ പശ്ചാത്തലത്തിൽ നിരവധി ബോട്ടുകൾ നശിക്കാനിടയാക്കിയത് ഈ നടപടിയാണ് എന്ന് ദ്വീപിലുള്ളവർ പറയുന്നു.


സ്വാതന്ത്ര്യത്തിൻ്റെ ഏഴു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ഒരു ഭൂപ്രദേശത്തേയും പ്രത്യേക സംരക്ഷണമർഹിക്കുന്ന ജനതതേയും
കഴിഞ്ഞ ഡിസംബറിൽ മാത്രം ഭരണാധികാരിയായി ചാർജ്ജെടുത്ത ഒരു സംഘപരിവാർ നേതാവ് കേവലം അഞ്ചുമാസം കൊണ്ട് തകർത്തെറിഞ്ഞ തെങ്ങനെയെന്ന് മേൽപറഞ്ഞ നടപടികളിൽ നിന്നു വ്യക്തമാണ്.ദമാൻ തീരത്തു നടന്നത് ലക്ഷദ്വീപിൽ ആവർത്തിക്കാൻ അനുവദിക്കരുത്.മലയാളികളും ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളായ ഇന്ത്യാക്കാരും ലക്ഷദ്വീപിനായി അണിചേരുകയാണ്.ലക്ഷദ്വീപ് ജനതക്ക് എൻ്റെ ഐക്യദാർഢ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (3 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (3 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (3 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (3 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (3 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (3 hours ago)

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി  (3 hours ago)

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...  (4 hours ago)

വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മിയാണ് വധു!!  (5 hours ago)

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം  (6 hours ago)

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; ന  (7 hours ago)

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (10 hours ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (11 hours ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (11 hours ago)

Malayali Vartha Recommends