എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാറ്റവുമായി എസ്.ബി.ഐ
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്ബോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം.
https://www.facebook.com/Malayalivartha