Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

എങ്കിലുമെന്റെ ബംഗാളേ... അതിഥി തൊഴിലാളികളെ വോട്ട് ചെയ്യിപ്പിക്കാനായി സന്തോഷപൂര്‍വം ബംഗാളിലും അസമിലും പോയ 400 കേരള ബസുകള്‍ വെട്ടില്‍; 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങി മലയാളി ബസ് ജീവനക്കാര്‍; ലോക് ഡൗണ്‍ നീളുന്നതിനാല്‍ ബസുകളുടെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു

27 MAY 2021 09:01 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാരണം നഷ്ടത്തിലായിരുന്ന ബസുകള്‍ക്ക് കിട്ടിയ വലിയ ഓട്ടമായിരുന്നു ബംഗാളിലേക്കും ആസാമിലേക്കുമുള്ള യാത്ര. വോട്ട് ചെയ്യാനും വീട്ടില്‍ പോകാനുമായി ബംഗാളികളും ആസാമീകളും ബസ് യാത്ര തെരഞ്ഞെടുത്തപ്പോള്‍ വലിയ പ്രതീക്ഷയാണ് ബസ് ജീവനക്കാര്‍ക്ക് ലഭിച്ചത്.

നാല് ചക്രം കൈയ്യിലും കിട്ടും ലോങ്ങ് ട്രിപ്പ് ആകുകയും ചെയ്യും. എന്നാല്‍ അതിഥി തൊഴിലാളികളെ ബംഗാളിലും ആസാമിലും എത്തിച്ച് കഴിഞ്ഞപ്പോഴേക്ക് കാര്യങ്ങളാകെ മാറി. കോവിഡ് കൂടുകയും പല സ്ഥലത്തും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. 40 ദിവത്തോളമായി ഈ ദുരിതത്തിന്. അതോടെ കിട്ടിയ പണം ചെലവിനായി പോകുകയും ചെയ്തു.

 



40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാര്‍ത്തയും എത്തി. അസം, ബംഗാള്‍ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നു പോയ ഒരു ജീവനക്കാരന്‍ ഇന്നലെ കുഴഞ്ഞുവീണു മരിച്ചതോടെയാണിത്.

കടുത്ത ആശങ്കയിലാണ് ഇവിടെ കഴിയുന്നതെന്ന് ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ദോംകള്‍ പട്ടണത്തില്‍ ക്യാംപ് ചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്കുമാര്‍, കൊല്ലം സ്വദേശി ഷഫീഖ് എന്നിവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

 



ബസുകളുടെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം നേരിടുന്നത്. ബസുകളും വെറുതേ കിടന്നു നശിക്കുന്നു. ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സഹായിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു.

പെരുമ്പാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി. ഇപ്പോള്‍ ഫോണില്‍ മാത്രമാണ് ഇവരുമായുള്ള സമ്പര്‍ക്കം.

 



ലോക്ഡൗണ്‍ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്. തൊഴിലാളികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരികെ വരാന്‍ തയാറാകുന്നില്ല. ഈ സ്ഥിതിയില്‍ യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തുന്നതു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനമടിക്കാന്‍തന്നെ അര ലക്ഷത്തോളം രൂപ വേണം. ടോള്‍ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്‌പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നല്‍കണം.

അതിഥിത്തൊഴിലാളികളെ ബംഗാളിലെത്തിക്കാന്‍ പോയി ഒന്നര മാസത്തോളം അവിടെ ലോക്ഡൗണില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവറാണ് മരിച്ചത്. പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് (46) ആണ് അസം ബംഗാള്‍ അതിര്‍ത്തി പ്രദേശമായ അലിപൂരില്‍ മരിച്ചത്.

 



മുതുവറയിലെ ജയ്ഗുരു ബസിന്റെ ഡ്രൈവറാണ്. 40 ദിവസം മുന്‍പാണ് അതിഥിത്തൊഴിലാളികളുമായി പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. അസുഖം ബാധിച്ച നജീബിനു തക്കസമയത്തു ചികിത്സ കിട്ടിയില്ലെന്ന് അവിടെനിന്നുള്ളവര്‍ പറയുന്നു.

ഇന്നു രാവിലെ 10ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദില്‍ കബറടക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (5 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (8 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (8 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (8 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (9 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (9 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (9 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (9 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (9 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (10 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends