Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കോവിഡ് പ്രതിരോധം: മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

27 MAY 2021 07:54 AM IST
മലയാളി വാര്‍ത്ത

കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാന്‍ ഊര്‍ജിത ടെസ്റ്റിംഗ് പ്ലാന്‍ നടപ്പിലാക്കുന്നതാണ്. ഇതനുസരിച്ച് 20,000 മുതല്‍ 25,000 വരെ ടെസ്റ്റുകള്‍ പ്രതിദിനം നടത്തുന്നതാണ്. ഇതോടൊപ്പം സര്‍വയലന്‍സ് സാമ്പിളുകള്‍ കൂടി പരിശോധിക്കുന്നതാണ്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഡി.സി.സി., സി.എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

 



ഹോം ഐസോലേഷന്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. പോസിറ്റീവാകുന്ന മുഴുവന്‍ രോഗികളുടേയും പ്രത്യേകിച്ചും വയോജനങ്ങളുടേയും മറ്റസുഖമുള്ളവരുടേയും വിവരങ്ങള്‍ ദിവസവും അന്വേഷിച്ച് തുടര്‍ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്. സി.എഫ്.എല്‍.ടി.സി.കളിലേയും സി.എസ്.എല്‍.ടി.സി.കളിലേയും ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. മാത്രമല്ല സി.എഫ്.എല്‍.ടി.സി.കളില്‍ ഓക്സിജന്‍ കോണ്‍സണ്ട്രേറ്റര്‍ വച്ച് രോഗികളെ സംരക്ഷിക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജ്, ദയ കോവിഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ലിക്വിഡ് ഓക്സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനും അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്സിജന്‍ ടാങ്കുകള്‍ ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളില്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.

 



കോവിഡ് ബ്രിഗേഡ് വഴി ജീവനക്കാരെ നിയമിക്കാനും വേണ്ടി വന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ മാനവവിഭവശേഷി അത്യാവശ്യമെങ്കില്‍ കണ്ടെത്താനും നിര്‍ദേശിച്ചു. ജില്ലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് മുഴുവന്‍ രോഗികളേയും ശുശ്രൂക്ഷിക്കുന്ന ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും വോളണ്ടിയര്‍മാര്‍ അടക്കമുള്ള എല്ലാവരേയും മന്ത്രി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഡി.എം.ഒ. ഡോ. കെ. സക്കീന, ഡി.പി.എം. ഡോ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മറ്റ് ആശുപ്രതി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (5 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (8 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (8 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (8 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (9 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (9 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (9 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (9 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (9 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (10 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends