Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പിണറായിയുടെ നീക്കങ്ങള്‍ക്ക് അല്‍പ്പായുസോ; പുരയേക്കാള്‍ വളര്‍ന്ന പിണറായിയെ വെട്ടാനൊരുങ്ങി കേന്ദ്രം; കെ.കെ. ഷൈലജയെയും തോമസ് ഐസക്കിനെയും വെട്ടിയ നീക്കം പിണറായിക്കും ബാധകമാകുമോ?

27 MAY 2021 12:20 PM IST
മലയാളി വാര്‍ത്ത

പുരയെക്കാള്‍ വളര്‍ന്ന പിണറായിയെ വെട്ടാനൊരുങ്ങി കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ മാപ്പുസാക്ഷിയാക്കി പിണറായി നടത്തുന്ന ട്രിപീസുകള്‍ക്ക് ഏതാനും നാളത്തെ ആയുസ് മാത്രമാണുണ്ടാവുകയെന്ന വ്യക്തമായ സൂചനയാണ് സീതാറാം യച്ചൂരി നല്‍കിയത്.

കെ.കെ. ഷൈലജയെയും തോമസ് ഐസക്കിനെയും വെട്ടിനിരത്തി വിജയശ്രീലാളിതനായി നില്‍ക്കുന്ന പിണറായിയെ പൂഴികടകന്‍ വഴി വീഴ്ത്താനാണ് കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നത്.

 



ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിണറായിയുടെ പേരെടുത്തു പറയാതെ ആഞ്ഞടിച്ചത്. പിണറായിയും കേന നേതൃത്വവും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായിട്ട് കുറെ നാളുകളായി. തുടര്‍ ഭരണത്തിനായി ബി ജെ പി നേതൃത്വവുമായി പിണറായി അനുനയ നീക്കം നടത്തിയതായി വാര്‍ത്തകള്‍ വന്നതോടെയായിരുന്നു ഇത്. ജ്യോതി ബസുവിന് അവകാശപ്പെടാനില്ലാത്ത യാതൊന്നും പിണറായിക്ക് ഇല്ലെന്ന വ്യക്തമായ സൂചനയാണ് യച്ചൂരി നല്‍കിയിരിക്കുന്നത്.

സിപിഎമ്മില്‍ ആരുടെയും അധീശ്വതമുണ്ടാകില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കി. പിണറായി വിജയനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ഇത്തരം ഒരു മറുപടി നല്‍കിയത്.



സിപിഎമ്മില്‍ വണ്‍മാന്‍ ഷോയില്ലെന്നും യെച്ചൂരി പറഞ്ഞു. പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണം നടക്കുന്നതായി യച്ചൂരി സമ്മതിച്ചു. വ്യക്തികളുടെ സംഭാവന ഉണ്ടാകും. എന്നാല്‍ പാര്‍ട്ടി കൂട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി വലിയ വിജയമാണ് നേടിയത്. ചരിത്ര വിജയം നേടിയ സര്‍ക്കാര്‍ ജനങ്ങളെ മഹാമാരിയില്‍ നിന്ന് രക്ഷിക്കണം. പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു.

മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ കേന്ദ്ര കമ്മിറ്റിയുമായി ആലോചിച്ചാണ് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ കേന്ദ്രനേതൃത്വം ദുര്‍ബലമായതോടെ ഇതില്ലാതായി. ഇപ്പോള്‍ സി പി എം ഉള്ള സംസ്ഥാനങ്ങള്‍ അവരുടെ നിലയ്ക്കാണ് മുന്നേറുന്നത്. ഒന്നിനും യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.

 



സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ബംഗാളില്‍ ഒരിക്കല്‍ പോലും മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാര്‍ട്ടി ഇനിയും ഉപയോഗിക്കും. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരില്‍ രണ്ടുവനിതാ മന്ത്രമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നായി. ഇതെല്ലാം യച്ചൂരി പറഞ്ഞത് അതീവ മനസ്ഥാപത്തോടെയാണ്.

ജിഎസ്ടി കൗണ്‍സില്‍ ഫെഡറല്‍ നയത്തിനായി വാദിച്ചയാളാണ് തോമസ് ഐസക്ക്. സ്ഥാനാര്‍ത്ഥികളാക്കാതെ അവരെ മാറ്റിയതും നയപരമായ തീരുമാനമായിരുന്നെന്ന് യെച്ചൂരി പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. നയപരമായ ബദല്‍ വേണം എന്നതിന് തെളിവാണ് ഫലം. കേരളത്തിലുണ്ടായിരുന്ന ബിജെപിയുടെ ഒരു സീറ്റ് പോലും പോയി.

 



പിണറായി വിജയന്‍ യച്ചൂരിക്ക് മറുപടി പറയാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ യച്ചൂരിയും പിണറായിയും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരികയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (6 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (8 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (8 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (9 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (9 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (10 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (10 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (10 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (10 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (11 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends