Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? ലക്ഷദ്വീപില്‍ എയര്‍ആംബുലന്‍സ് നിയന്ത്രണം കടുപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍, വസ്തുത എന്തെന്ന് വ്യക്തമാക്കി സംവാദകന്‍ ശ്രീജിത് പണിക്കര്‍

27 MAY 2021 10:15 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപില്‍ എയര്‍ആംബുലന്‍സ് നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ കടുപ്പിച്ചെന്ന പ്രചാരണത്തിലെ വസ്തുത എന്തെന്ന് വ്യക്തമാക്കി സംവാദകന്‍ ശ്രീജിത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന വിദഗ്ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ?

അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? അതൊക്കെ ഡോക്ടര്‍ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണെന്നും ശ്രീജിത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ലക്ഷദ്വീപില്‍ നിന്നും രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റര്‍.

[1] എന്താണ് വസ്തുത?

കൊച്ചി, കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനം എടുക്കാന്‍ ഒരു നാലംഗ സമിതിയെ നിയമിച്ചു.

[2] ആരൊക്കെയാണ് അംഗങ്ങള്‍?

നാല് ഡോക്ടര്‍മാര്‍. ചെയര്‍മാന്‍ ലക്ഷദ്വീപിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. എം കെ സൗദാബി. അംഗങ്ങള്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെ സര്‍ജന്‍ ഡോ. സി ജി മുഹമ്മദ് ജലീല്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നൗഷിദ, ഇന്ദിരാഗാന്ധി ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍.

[3] ഇവര്‍ എന്താണ് ചെയ്യുന്നത്?

രോഗിയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ അതാത് ദ്വീപുകളില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നു. പ്രസ്തുത രേഖകള്‍ നാലു ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതി പരിശോധിക്കുന്നു. എയര്‍ലിഫ്റ്റ് ചെയ്യേണ്ട കേസുകള്‍ തീരുമാനിച്ച്‌ അത് എങ്ങോട്ട് വേണമെന്ന് തീരുമാനിക്കുന്നു.

[4] ആരാണ് ഓര്‍ഡര്‍ ഇറക്കിയത്?

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. എം കെ സൗദാബി.

[5] അഡ്മിനിസ്ട്രേറ്റര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ കണക്കാക്കാമോ?

ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന വിദഗ്‌ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? അതൊക്കെ ഡോക്ടര്‍ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണ്.

[6] എയര്‍ലിഫ്റ്റ് ചെയ്യാന്‍ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അന്തിമ അനുമതിയും വേണോ?

ഉത്തരവിന്റെ അവസാനം പറഞ്ഞിരിക്കുന്നത്, ഇത് പുറത്തിറക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെയാണ് എന്നാണ്. അല്ലാതെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് ഉപദേഷ്ടാവിന്റെ അനുമതി വേണമെന്നല്ല.

[7] എയര്‍ ആംബുലന്‍സ് സൗകര്യം അഡ്മിനിസ്ട്രേറ്റര്‍ കുറയ്ക്കുകയാണോ?

കൊച്ചിയിലേക്ക് കൂടുതല്‍ എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താനുള്ള താല്പര്യം ക്ഷണിച്ചുകൊണ്ട് ദ്വീപിലെ പോര്‍ട്ട് ഷിപ്പിങ് ഏവിയേഷന്‍ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്, പത്തു ദിവസം മുന്‍പ്.

[8] അപ്പോള്‍ ഈ ഉത്തരവില്‍ തെറ്റുകള്‍ ഒന്നുമില്ലേ?

ഉണ്ട്, ഒരു തെറ്റുണ്ട്. ഈ ഉത്തരവിന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതി ലഭിച്ചത് 2021 ജൂണ്‍ 21ന് ഡയറി നമ്ബര്‍ 1457 വഴി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. 2021 മെയ് 21ന് എന്നാവണം അവര്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് ഉത്തരവില്‍ ഒരു തെറ്റുണ്ട് എന്നു പറയാം - ടൈപ്പ് ചെയ്തയാളുടെ തെറ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (5 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (10 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (11 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends