Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പിണറായിയുടെ അനുഗ്രഹത്തില്‍ വലതുകാല്‍വച്ച് ഐശ്വര്യമായി ഊരാളുങ്കല്‍ തുടങ്ങി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ 98 ലക്ഷത്തിന്റെ പദ്ധതി; സമയമെന്നല്ലാതെ എന്തു പറയാന്‍ ?

27 MAY 2021 11:02 AM IST
മലയാളി വാര്‍ത്ത

അങ്ങനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് ഒരു സുന്ദരി സുസ്മേര വദനയായി വന്നു കയറി. പേര് ഊരാളുങ്കല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനുള്ള 98 ലക്ഷത്തിന്റെ പദ്ധതിക്കാണ് കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ ടെന്ററില്ലാതെ സുന്ദരിക്ക് അനുമതി നല്‍കിയത്.

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ നല്‍കിയത്. 98 ലക്ഷത്തോളം രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ നല്‍കിയത്. സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാല്‍ ടെന്‍ഡര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്. പക്ഷേ സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരനായി ഊരാളുങ്കലിനെ ആദ്യം നിയമിച്ചത് മുഖ്യന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്.

 



ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. ഇതിനുള്ള കരാറാണ് ഊരാളുങ്കലിന് നല്‍കിയത്. കോവിഡും ലോക്ക് ഡൗണും കാരണം ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ പട്ടിണി കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പണികാര്‍ക്ക് 98 ലക്ഷം മുടക്കി കെട്ടിടം നിര്‍മ്മിക്കുന്നതെന്നോര്‍ക്കണം.

അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഓരോ മന്ത്രിമാര്‍ക്കുമായുള്ള ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ ഏതൊക്കെയാണ് വേണ്ടത് എന്നതില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ചില വസതികളുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായിട്ടുമുണ്ട്.



സാധാരണ ഗതിയില്‍ മന്ത്രിമന്ദിരങ്ങള്‍ക്കുള്ള എസ്റ്റിമേറ്റുകള്‍ പൂര്‍ത്തിയാക്കുന്നത് ടൂറിസം വകുപ്പാണ്. തുടര്‍ന്ന് ഇത് പൊതുമരാമത്ത് വകുപ്പിന് കൈമാറും. പൊതുമരാമത്ത് വകുപ്പാണ് ടെന്‍ഡര്‍ വിളിക്കുക. പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതിനാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനും വകുപ്പുണ്ട്. അതിനാല്‍ തന്നെ ഊരാളുങ്കലിനായിരിക്കും മോടി പിടിപ്പിക്കലിന്റെ മൊത്തവും നല്‍കുക. അതാണല്ലോ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടന്നത്.

2015-ല്‍ ഉമ്മന്‍ചാണ്ടിയാണ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നല്‍കിയത്. അതും ഒരു സി പി എം പ്രസ്ഥാനത്തിന്.

 



2016 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി ഐ.ടി. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകള്‍ ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ 2017-ല്‍ ഇത് 500 കോടിയായും 2019-ല്‍ 800 കോടിയായും ഉയര്‍ത്തി. പിന്നീടും തുക ഉയര്‍ത്തി.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെന്‍ഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 സെപ്റ്റംബര്‍ വരെ 347 കരാറുകളാണ് ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍മാത്രം ഊരാളുങ്കലിനു നല്‍കിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷന്‍ എന്നിവയെല്ലാം ചേര്‍ത്ത് 300 ഓളം കരാറുകള്‍ ഇതിനു പുറമെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം .

 



എട്ടുകോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി.) നിര്‍ദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കുകയും അത് മറ്റുപല ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഉപകരാര്‍ നല്‍കുകയുമാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. എന്നാല്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെത്തിയ ഇ ഡി ജീവനും കൊണ്ട് രക്ഷപ്പെട്ടു.

സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത്.എന്നാല്‍ സ്വകാര്യ കമ്പനികള്‍ രൂപകരിച്ചും മറ്റ് ഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.

 



ഓരോ വര്‍ഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിക്കാറുള്ളത്. ഉമ്മന്‍ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെന്‍ഡറില്ലാതെ നേരിട്ട് ഇത്തരം ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനാവും. ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായ ഏജന്‍സികളെ അക്രഡിറ്റഡ് ഏജന്‍സികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നത് .

പിണറായി തുടങ്ങിയിട്ടേയുള്ളു.ഊരാളുങ്കലിന്റെ ശുക്രദശയാണെന്ന് പറഞ്ഞാല്‍ മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (4 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (5 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (8 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (8 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (8 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (9 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (9 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (9 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (9 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (9 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (10 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends