വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.... കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്,സേവ്യര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി . കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍ പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയില്‍ പെട്ട് ചെറുവള്ളങ്ങള്‍ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു.
ബോട്ട് മുങ്ങിയതിന് പിന്നാലെ മറ്റ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരെ കാണാതായിരുന്നു.
പൂന്തുറ സ്വദേശി ഡേവിഡ്സണിന്റെ മൃതദേഹം ഇന്നലെ അടിമലത്തുറയില്‍ വെച്ച് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha