Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്! തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളില്‍ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും... പൃഥ്വിരാജിനെ വിമര്‍ശിക്കാം, അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല; അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം: ഈ അവഹേളനം ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ലെന്ന് സുബീഷ് സുധി

27 MAY 2021 04:48 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകരായ നടന്‍ അജു വര്‍ഗീസ്, , മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി, നടന്‍ ആന്റണി വര്‍ഗീസ് തുടങ്ങി നിരവധിപേര്‍ പൃഥ്വിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയിരുന്നു.

ഇപ്പോളിതാ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടന് പിന്തുണയുമായി നടന്‍ സുബീഷ് സുധി. പൃഥ്വിയുടെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് സുബീഷ് സുധി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് :

നിങ്ങളെല്ലാവരും ഓർക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകൾ സ്കൂളിൽ ചേർന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടൻ എന്ന നിലയിൽ അദ്ദേഹത്തിനതാഘോഷമാക്കാം.

പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളിൽ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമർശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരെ മക്കളെ പറയുന്നതും ശരിയല്ല.

 

അത് മനസിലാവണമെങ്കിൽ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം. നട്ടെല്ലുള്ള നിലപാടുകളുടെ പേരിൽ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തിൽ ഏൽക്കില്ല.

അതേസമയം, ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓര്‍ക്കുന്നതെന്നും ആളറിഞ്ഞു കളിക്കട എന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്
നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

'പൃഥ്വിരാജ് സുകുമാരന്‍, പ്രമുഖര്‍ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം

കടം കൊള്ളാന്‍ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു ഗോള്‍ഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും

അവിടെ നിന്നു എം. ടി യുടെ നിര്‍മ്മാല്യത്തിലൂടെ

സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം.എടപ്പാള്‍ പൊന്നാംകുഴി വീട്ടില്‍ സുകുമാരന്റെ ചരിത്രം.

അതെ സുകുമാരന്റെ മകന്‍ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകള്‍ കൊണ്ടും ആശയ അഭിപ്രായങ്ങള്‍ കൊണ്ടും ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ട,

അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീര്‍ന്നിരുന്നില്ല.

 

പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്‌കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും,മലയാളത്തിലെ young dynamic superstar എന്ന വിശേഷണവും ഒടുവില്‍ ലൂസിഫര്‍ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരന്‍ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും.

അയാള്‍ തെളിയിക്കുക തന്നെയാണ്
ഒരു നിഷേധിയുടെ മകന്‍ തന്നെയാണ് താനെന്നു.ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോള്‍ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഐക്യം നടത്തി അയാള്‍ അടയാളപ്പെടുത്തുകയാണ്.'അച്ഛന്റെ ചരിത്രം അച്ഛന് ഇത് അയാളുടെ ചരിത്രമാണ്'

പ്രിത്വിരാജ് -ആ പേരിന് അര്‍ഥം ഭൂമിയുടെ അധിപന്‍ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓര്‍ക്കുന്നത്.അവരോട് അയാള്‍ ഒരിക്കല്‍ പറഞ്ഞതു

പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു. ആളറിഞ്ഞു കളിക്കട'-സാജിദ് യാഹിയ ഫേസ്ബുക്കില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (6 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (9 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (9 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (9 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (10 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (10 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (10 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (10 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (10 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (11 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends