Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പഞ്ചാബിലെ "കർഷകരെയും", പലസ്തീൻ ജനതയെയും , ലക്ഷ്വദീപ് ജനതയെയും രക്ഷിക്കുവാൻ ശ്രമിക്കുന്ന "പ്രബുദ്ധർ" , സാംസ്കാരിക നായകന്മാരും സമയം കിട്ടുമെങ്കിൽ ഈ പാവപ്പെട്ട ചെല്ലാനത്തിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുവാനും അവരുടെ വാർത്തകളും പുറം ലോകത്തു എത്തിക്കുക : വീണ്ടും വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

27 MAY 2021 05:28 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസം ലക്ഷദ്വീപിനെ അനുകൂലിച്ച് എത്തിയവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചിരുന്നു. ലക്ഷദ്വീപിന് വേണ്ടി കരയുന്നവർ കേരളത്തിനുവേണ്ടി കരയണം എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോൾ ഇതാ വീണ്ടും സാംസ്കാരിക നായകൻമാർ ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.... ചില വിഷയങ്ങളിൽ സാംസ്കാരിക നായകന്മാർ ഇടപെടില്ലെന്ന് വിമർശിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ചെല്ലാനത്ത് വിഷയം എടുത്തു കാണിച്ചാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സാംസ്കാരിക നായകന്മാർ അവരുടെ "പരിധിയിൽ" വരാത്ത കേരളത്തിലെ വിഷയം ആയതിനാൽ ഇടപെടില്ലെന്നും റീച് കിട്ടില്ല , പബ്ലിസിറ്റി കിട്ടില്ല എന്ന കാരണത്താൽ പല സിനിമാക്കാരും കണ്ട ഭാവം കാണിക്കില്ലെന്നും അദ്ദേഹം പറയുന്നു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ

Save Chellaanam
എറണാകുളം ജില്ലയിലെ ചെല്ലാനം ഭാഗത്തെ ആളുകൾ വലിയ വേദനയിൽ ആണ് .
രൂക്ഷമായ കടലാക്രമണം കാരണം നിരവധി കുടുംബൾക്കു അവരുടെ വീടും , വീട്ടു സാധനങ്ങളും നഷ്ടമായി .

പഞ്ചാബിലെ "കർഷകരെയും", പലസ്തീൻ ജനതയെയും , ലക്ഷ്വദീപ് ജനതയെയും രക്ഷിക്കുവാൻ ശ്രമിക്കുന്ന "പ്രബുദ്ധർ" , സാംസ്കാരിക നായകന്മാരും സമയം കിട്ടുമെങ്കിൽ ഈ പാവപ്പെട്ട ചെല്ലാനത്തിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുവാനും അവരുടെ വാർത്തകളും പുറം ലോകത്തു എത്തിക്കുക . (ആരും ചെയ്യില്ല എന്നറിയാം .. ആരും അവരെ വോട്ട് ബാങ്ക് ആയി കരുതുന്നില്ല .. പിന്നെ സാംസ്കാരിക നായകന്മാർ അവരുടെ "പരിധിയിൽ" വരാത്ത കേരളത്തിലെ വിഷയം ആയതിനാൽ ഇടപെടില്ല . റീച് കിട്ടില്ല , പബ്ലിസിറ്റി കിട്ടില്ല എന്ന കാരണത്താൽ പല സിനിമാക്കാരും കണ്ട ഭാവം കാണിക്കില്ല .. )

2018 ഓഖി ദുരന്തം മുതലാണ് ഈ പ്രദേശത്തുകാർ കൂടുതൽ കഷ്ടപ്പെടുവാൻ തുടങ്ങിയത് . ഇത് പിന്നെ എല്ലാ വർഷവും പ്രളയ സമയത്തു മാത്രമല്ല ഉഷ്ണ കാലാവസ്ഥയിൽ വരെ പല രീതിയിൽ തുടർന്ന് . എത്രയോ കരോക്കെ ഭാഗം കടൽ എടുത്തു .

ഇത്തവണ പെയ്ത മഴയിൽ ചെല്ലാനം ഏരിയ മുഴുവനും വെള്ളത്തിലാണ്. ന്യൂനമർദം ശക്തമായതോടെയാണ് കടൽകയറ്റം രൂക്ഷമാകുകയും ജീവിതം നരക തുല്യവും ആകുന്നു . കൊറോണാ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീട് വിട്ടു അഭയാർത്ഥി ക്യാമ്പുകളിൽ പോലും പോകുവാൻ വിഷമിക്കുകയാണ് അവിടുത്തെ പാവം ജനത .

ചെല്ലാനത്തോടൊപ്പം , കണ്ണമാലി , സൗദി , ചാളക്കടവ് , കണ്ട കടവ് , പുത്തൻ തോട് , ചെറിയ കാവ് , കാട്ടി പറമ്പു അടക്കം നിരവധി പ്രദേശത്തെ ജനങ്ങൾ കടലാക്രമണ ഭീഷിണിയിൽ ജീവിക്കുന്നു .

ചെല്ലാനം കടലോരത്തെ ജനങ്ങൾ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിയുടെ മുഖ്യകാരണം കടലോരത്ത് നിന്നുള്ള അശാസ്ത്രീയമായ മണൽവാരലാണെന്ന് അവിടുത്തെ പലർക്കും അഭിപ്രായമുണ്ട് .

ഉടനെ സർക്കാർ പുലിമുട്ടുകൾ നിർമ്മിക്കുക. ഈ മേഖലയിൽ കോൺഗ്രീറ്റ് പില്ലറുകളിൽ നിൽക്കുന്ന വീടുകൾ നിർമിക്കാൻ സർക്കാർ ധനസഹായം നൽകുക.. കടലോരത്തു നിന്നും ഒരു കാരണവശാലും മണൽവാരാൻ അനുവദിക്കാതിരിക്കുക..

തീരത്തേക്ക് മണൽ പമ്പ് ചെയ്യുന്ന മുറയ്ക്ക് കണ്ടൽമരങ്ങളുും കാറ്റാടിയും വച്ചു പിടിപ്പിക്കുക എന്നീ പരിഹാര മാർഗങ്ങളും ചിന്തിക്കുക .

ഈ പ്രദേശങ്ങൾ ഞാൻ കഴിഞ്ഞ വര്ഷം നേരിൽ സന്ദർശിച്ചാണ് .. അവിടുത്തെ ജനങ്ങൾ നേരിൽ ചോദിച്ചു മനസ്സിലാക്കി . വളരെ കഷ്ടമാണ് അവരുടെ സ്ഥിതി .എത്രയോ മാസങ്ങളോളം നിരാഹാര സമരം അടക്കം ചെയ്ത ആ ജനതയ്ക്ക് ശാശ്വത പരിഹാരം ഉടനെ ഉണ്ടാകുവാൻ അവരോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു .

മുഴുവൻ ചെല്ലാനം താമസിക്കുന്ന ആളുകളുടെയും പുനരധിവാസം അധികൃതർ ഉറപ്പു വരുത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .

Save Chellanam

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (6 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (9 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (9 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (9 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (10 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (10 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (10 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (10 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (10 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (11 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends