കുടുംബ വഴക്ക് കലശലായി..... ഭര്‍ത്താവ് ഭാര്യയെ മൂന്നാം നിലയില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

കുടുംബ വഴക്ക് കലശലായി..... ഭര്‍ത്താവ് ഭാര്യയെ മൂന്നാം നിലയില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍ .
ഡല്‍ഹിയിലെ ഉദ്യോഗ് നഗറിലാണ് സംഭവം. ഹന്‍സ് രാജ് ഭൈരവയാണ് ഭാര്യ നിഷ ഭൈരവ(40)യെ കൊലപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്നതിനായി വീട് കാണാന്‍ ഇരുവരും പ്രേംനഗറില്‍ പോയിരുന്നു.
എന്നാല്‍ ഇവിടെ വച്ച് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് അക്രമാസക്തനായ ഹന്‍സ് രാജ് ഭാര്യയെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തള്ളി താഴേക്ക് ഇടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഹന്‍സ് രാജ് ഭാര്യയുടെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു.
പിന്നീട് സ്ഥലത്തു നിന്നും മുങ്ങി. നിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഹന്‍സ് രാജിനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.
"
https://www.facebook.com/Malayalivartha

























