Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍: മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി

28 MAY 2021 06:57 AM IST
മലയാളി വാര്‍ത്ത

കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ജില്ലകളുടെ അവലോകന യോഗം ചേര്‍ന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് അനുബന്ധമായാണ് ജില്ലാകളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നത്. ജില്ലാതലത്തിലുള്ള വെല്ലുവിളികള്‍ മനസിലാക്കുന്നതിനും അതിന് പരിഹാരം കാണാനും കൂടിയായിരുന്നു യോഗം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ ജില്ലകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ആദ്യ യോഗമായിരുന്നു ഇത്.

 



ലോക് ഡൗണിന്റേയും മികച്ച പ്രവര്‍ത്തനങ്ങളുടേയും ഫലമായി പല ജില്ലകളിലും കോവിഡ് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ചില ജില്ലകളില്‍ ടി.പി.ആര്‍. കുറയ്ക്കാന്‍ കഴിഞ്ഞു.

മറ്റ് ജില്ലകളില്‍ ടി.പി.ആര്‍. കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിലും എല്ലാവരും ശ്രദ്ധിക്കണം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 



പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കോവിഡിനോടൊപ്പം തന്നെ നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കി വരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ പലപ്പോഴും വെല്ലുവിളിയുണ്ടാകും.

ആശുപത്രികളിലെ ഐ.സി.യു.കളിലും വെന്റിലേറ്ററുകളിലും കോവിഡ് രോഗികളാണുള്ളത്. അതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധം വളരെയേറെ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജില്ലകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കൂടിയാണ് യോഗം കൂടിയത്.

 



തീരദേശ മേഖല, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പിപിഇ കിറ്റ്, മാസ്‌കുകള്‍, സാനിറ്റൈസര്‍, ഗ്ലൗസുകള്‍, തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ജീവന്‍രക്ഷാമരുന്നുകളും ഉറപ്പ് വരുത്തണം. ക്വാറന്റൈനിലുള്ളവരേയും കോവിഡ് ബാധിച്ചവരേയും ക്യാമ്പുകളിലേക്കും സിഎഫ്എല്‍ടിസികളിലേക്കും മറ്റും മാറ്റാന്‍ അധിക വാഹനം സജ്ജമാക്കണം.

ഡി.എം.ഒ.മാരുടെ നേതൃത്വത്തില്‍ കോവിഡ് ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിലയിരുത്തേണ്ടതാണ്. ആശുപത്രികളില്‍ തുടങ്ങിവച്ച ഐ.സി.യു. ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കണം. കോവിഡ്, നോണ്‍ കോവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകളും പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും സജ്ജമാക്കണം. കോവിഡിനെ സംബന്ധിച്ചുള്ള എല്ലാ വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വികരിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

 



ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ജില്ലാ കളക്ടര്‍മാര്‍, സ്റ്റേറ്റ് ആര്‍.ആര്‍.ടി. അംഗങ്ങള്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ഡി.പി.എമ്മുമാര്‍, ഡി.എസ്.ഒ.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (6 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (7 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (7 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (7 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (10 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (10 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (10 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (10 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (11 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (11 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (11 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (11 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (11 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (12 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (12 hours ago)

Malayali Vartha Recommends