ഇത് ഒന്നൊന്നര നീക്കം... പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ രംഗത്തെത്തി നടന്‍ ദേവന്‍; പൃഥ്വിരാജിന്റെ ആ വാക്കുകളാണ് മോദി സര്‍ക്കാരിന് ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്ക് പ്രേരകമായത്; രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല മറിച്ച് ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനുമാണ് യോജിപ്പ്

ലക്ഷദ്വീപിലെ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം നടന്‍ പൃഥ്വീരാജെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. അതേസമയം ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങളോട് വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നത്.
വിഷയത്തില്‍ സിനിമാ രംഗത്ത് നിന്നുള്‍പ്പെടെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച യുവനടന്‍ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും ബി.ജെ.പി നേതാവുമായ ദേവന്‍.
ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
സേവ് ലക്ഷദ്വീപ് എന്ന വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..'സേവ് ലക്ഷദ്വീപ് ' എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്... മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് 'സേവ് ലക്ഷദ്വീപ്' എന്ന തലകെട്ടു യോജിക്കുന്നത്..
നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പര്‍ സ്റ്റാര്‍ പ്രഥ്വിരാജ്, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചി സംവിധാനം ചെയ്ത 'അനാര്‍ക്കലി' എന്ന ചിത്രത്തിന്റെ ചിത്രികരണത്തിനിടയില്‍ ഒരു അഭിമുഖത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു... ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിംഗ് ദിവസങ്ങളില്‍ അവര്‍ക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു...
അദ്ദേഹത്തിന്റെ വാക്കുകള്‍.... ' ഒരു സോഷ്യോ പൊളിറ്റിക്കല്‍ ഉയര്‍ത്തെഴുന്നേല്‍പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാര്‍ എന്നോട് ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു... പക്ഷെ എന്റെ സ്വകാര്യ ചുറ്റുപാടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല '...
സത്യത്തില്‍ പ്രഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസര്‍ക്കാരിന് സേവ് ലക്ഷ്ദ്വീപ് എന്നാ ആശയത്തിന് രൂപം കൊടുക്കാന്‍ പ്രേരകമായ ഒരു കാരണം... അദ്ദേഹത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു...
അങ്ങനെയാണ് ലക്ഷദ്വീപ്പിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസന മാതൃകയില്‍ വളര്‍ത്തിയെടുക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും...
ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് ഐഷ സുല്‍ത്താന്‍ എന്ന സിനിമ സംവിധായികയുടെ എഫ്ബി പോസ്റ്റിലൂടെ ആണ്... മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍... മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്...
മോഡി സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല.. കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച കോട്ടങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുത്തു... അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാല്‍ മനസ്സിലാവും... ഉദാഹരണത്തിന്, നോട്ട് നിരോധനം, ജിഎസ്ടി, മുത്തലാഖ്, കശ്മീര്‍ 370, കാര്‍, കാര്‍ഷിക ബില്ല്... ഇനിയുമുണ്ട്... ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്.
എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്... ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാന്‍ ഭയന്ന കാര്യങ്ങള്‍..ജനങ്ങള്‍ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതല്‍ ശക്തിയോടെ തുടര്‍ഭരണത്തിലേക്കു ജനങ്ങള്‍ മോഡിയെ തിരഞ്ഞെടുത്തത്... കേരളത്തിലെ ജനങ്ങള്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കു അതീതമായി മോദിജിയെ അംഗീകരിക്കുന്നു..
പ്രതിരോധിക്കുന്ന ഈ ആള്‍ക്കൂട്ടം, മോഡിയെ ' വളഞ്ഞിട്ട് ' തല്ലു കയാണ്... ആള്‍ക്കൂട്ടം തല്ലിയാല്‍ പാമ്പ് ചാവില്ല... അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും...
ഇതൊന്നും കാണാതെ കേള്‍ക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിച്ചു അവരെ ന്യായീകര്‍ക്കാന്‍ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആള്‍ക്കൂട്ടകാരോട് ഒരു ചോദ്യം...ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ നിങ്ങളും കൂട്ടുനില്‍ക്കണോ? സത്യങ്ങള്‍, യാഥാര്‍ത്യങ്ങള്‍ അന്വേഷിച്ചറിയു... എന്നിട്ട് പ്രതികരിക്കൂ....
ഭാരതം വിജയിക്കട്ടെ
കേരളം വിജയിക്കട്ടെ...
"
https://www.facebook.com/Malayalivartha

























