വാക്സിന്‍ വാങ്ങാന്‍ പോയ പിണറായിക്ക് സംഭവിച്ചതെന്ത്? മോദി പറഞ്ഞപ്പോള്‍ പുച്ഛം! കേന്ദ്ര സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വാക്‌സിന്‍ വാങ്ങാനുള്ള കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ശ്രമം പാളി

ഇല്ലത്ത് നിന്നിറക്കുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്നതാണ് വാക്‌സിന്‍ വാങ്ങാന്‍ ഇറങ്ങി പുറപ്പെട്ട സംസ്ഥാനങ്ങളുടെ അവസ്ഥ.
കേന്ദ്ര സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വാക്‌സിന്‍ വാങ്ങാനുള്ള കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ശ്രമം പാളി.
സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാവില്ലെന്ന് ഫൈസര്‍, മൊഡേണ തുടങ്ങിയ വിദേശ വാക്സിന്‍ നിര്‍മ്മാണക്കമ്പനികള്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസും വാക്സിന്‍ ക്ഷാമത്തിന്റെ ഉത്തരവാദിത്വം മോദിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ്.
കോവിഡ് രണ്ടാം തരംഗത്തിനെതിരെ സംസ്ഥാനങ്ങള്‍ പൊരുതുന്നതിനിടയിലാണ് വിദേശ കമ്പനികളില്‍ നിന്നും വാക്സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിദേശ കമ്പനികള്‍ നേരിട്ട് വാക്‌സിന്‍ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇവരെ അറിയിച്ചതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കരുതിയത്. കേന്ദ്ര സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ വാക്സിന്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളി കൂട്ടിയപ്പോഴാണ് കേന്ദ്രം അതിന് അനുമതി നല്‍കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രധാനമന്ത്രിയ്ക്ക് കത്ത് എഴുതി. കേന്ദ്രസര്‍ക്കാരിന് പുറമെ ഒഡീഷ സര്‍ക്കാരിനും വാക്സിന്‍ സ്വന്തമായി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
വാക്സിന്‍ സംഭരണത്തില്‍ കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കം അവസാനിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ സംഭരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
മഹാരാഷ്ട്രമുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് വാക്സിന്‍ വാങ്ങാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം വര്‍ധിച്ചപ്പോഴാണ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത് .അങ്ങനെയാണ് അന്താരാഷ്ട്ര കമ്പനികളെ വാക്സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ സമീപിച്ചത്. വാക്സിന്‍ ക്ഷാമത്തിന് കാരണം മോദിയുടെ വാക്സിന്‍ നയമാണെന്ന് വീണ്ടും മുറവിളി കൂട്ടി രക്ഷപ്പെടാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.
കേന്ദ്രസര്‍ക്കാര്‍ വിദേശക്കമ്പനികളില്‍ നിന്നും വാക്‌സിന്‍ വാങ്ങിയില്ല എന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷമുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നത്. വിദേശത്ത് നിന്നും വാക്സിന്‍ നേരിട്ട് വാങ്ങി കേന്ദ്രത്തെ നാറ്റിക്കാനായിരുന്നു നീക്കം.
വാക്‌സിന്‍ സംഭരണം നിസ്സാരമല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്നും വാക്‌സിന്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്നും സമ്പിത് പത്ര വെളിപ്പെടുത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അവരുടെ വാക്‌സിനേഷന്‍ പദ്ധതിയുമായി മുന്നോട്ട് മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്സിനേഷന്‍ രാജ്യത്തൊട്ടാകെ തുടരുകയാണ്. മെയ് 26 വരെ 20.25 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഒരു ഡോസ് നേടിയ 98ലക്ഷം ആരോഗ്യപ്രവര്‍ത്തകരും രണ്ടു ഡോസുകളും എടുത്ത 67.37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 1.52 കോടി മുന്നണി പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 84 ലക്ഷം മുന്നണി പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
45-59 പ്രായപരിധിയില്‍പ്പെട്ട 5.6 കോടി പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ കിട്ടി. 1.01 കോടി പേര്‍ക്ക് രണ്ടു ഡോസുകളും കിട്ടി. 60ന് മുകളില്‍ ഉള്ളവരില്‍ 5.73 കോടി പേര്‍ക്ക് ഒരു ഡോസും 1.84 കോടി പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. 18-44 പ്രായപരിധിയില്‍പ്പെട്ട 1.38 കോടി പേര്‍ക്ക് ആദ്യഡോസ് കോവിഡ് വാക്സിന്‍ ലഭിച്ചു.
''
'
https://www.facebook.com/Malayalivartha

























