സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ മുടങ്ങാതിരിക്കാന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ മുടങ്ങാതിരിക്കാന്‍ എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വാക്സിന്‍ പൂര്‍ണമായി ലഭ്യമായിരുന്ന ആദ്യഘട്ടത്തില്‍ ദിവസം രണ്ടരലക്ഷം ഡോസ് വരെ സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. ഇതേരീതിയില്‍ തുടര്‍ന്നും വാക്സിന്‍ വിതരണം നടത്താന്‍ കഴിയുന്ന തരത്തില്‍ ഡോസ് നല്‍കണം.
45 വയസ്സിന് മുകളിലുള്ള 1.13 കോടിയാളുകള്‍ സംസ്ഥാനത്തുണ്ട്. അതില്‍ 49 ശതമാനം പേര്‍ ആദ്യഡോസ് എടുത്തു. 22 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് ലഭ്യമായത്. ഇതുവരെ 85.47 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
ആരോഗ്യമന്ത്രാലയം അറിയിച്ചതനുസരിച്ച് രണ്ടാഴ്ചക്കുള്ളില്‍ 5.28 ലക്ഷം വാക്സിന്‍ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 18-44 വിഭാഗത്തില്‍ 1.5 കോടി പേരുണ്ട്. ഇവര്‍ക്കായി ഒരു കോടി വാക്സിന്‍ വില കൊടുത്തുവാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ക്ഷാമം കാരണം 8.84 ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























