പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്ഇയിലെ വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്നു രാവിലെ പതിവു പോലെ 7.45ന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് പെണ്‍കുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്‌കൂളിലേക്കും പോവുകയാണ് പതിവ്. ഒന്‍പത് മണിയോടെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം ചോറ്റാനിക്കര പൊലീസിനു ലഭിച്ചു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം അടക്കം അറിയാന്‍ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്‌സും കരയില്‍ വച്ച നിലയില്‍ കണ്ടെത്തി. മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യയാണെങ്കില്‍ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തില്‍ വരും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കിണര്‍ നിര്‍മാണ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്.
https://www.facebook.com/Malayalivartha






















