ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു

കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്. 15 ദിനാറിന്‍റെ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ സർക്കാർ വെബ്സൈറ്റിൽ കുടുങ്ങി കുവൈത്ത് സ്വദേശിനിക്ക് പണം നഷ്ടമായി. അൽ-അഹ്മദി ഗവർണറേറ്റിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച വ്യാജ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ട്രാഫിക് വിഭാഗത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റിലാണ് യുവതി പ്രവേശിച്ചത്. സൈറ്റിലെ ഔദ്യോഗിക ലോഗോകളും രൂപകൽപ്പനയും കണ്ട് വിശ്വാസ്യത തോന്നിയ അവർ തന്‍റെ ബാങ്ക് വിവരങ്ങൾ നൽകി. എന്നാൽ പിഴ അടയ്ക്കപ്പെട്ടതിന് പകരം, രണ്ട് ഘട്ടങ്ങളിലായി 290 ദീനാറോളം (ഏകദേശം 80,000 ഇന്ത്യൻ രൂപ) അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ യുവതി അൽ-അഹ്മദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഇലക്ട്രോണിക് ബാങ്ക് തട്ടിപ്പിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും ബിൽ പേയ്‌മെന്റ് സൈറ്റുകൾക്കും സമാനമായ വ്യാജ സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകാർ വലവിരിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കുവൈത്ത് സൈബർ ക്രൈം വിഭാഗം ഓർമ്മിപ്പിച്ചു.
സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പല രീതിയിലാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ വ്യാജമായി നിര്‍മിച്ചുളള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തിലുളള ഒരു വ്യാജ വെബ്‌സൈറ്റിലൂടെ 15 ദിനാറിന്റെ ട്രാഫിക് പിഴ അടയ്ക്കാന്‍ ശ്രമിച്ച കുവൈത്തി സ്വദേശിനിക്ക് നഷ്ടമായത് 290-ലേറെ ദിനാറാണ്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് യുവതിയെ തട്ടിപ്പിനിരയായത്. മന്ത്രാലയത്തിന്റെ ലോഗോയും ഔദ്യോഗിക ചിഹ്നങ്ങളും കണ്ട് വിശ്വസിച്ച് വെബ്സൈറ്റില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കിയ ഉടന്‍ തന്നെ രണ്ട് തവണകളായി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥരെന്നും സര്‍ക്കാര്‍ പ്രതിനിധികളെന്നും വ്യാജേന രണ്ട് വയോധികരില്‍ നിന്നായി 4,400 കുവൈത്ത് ദീനാര്‍ കവര്‍ന്ന സംഭവും റിപ്പോര്‍ട്ട് ചെയ്തു. 60 വയസുകാരിയായ വനിതയെ പ്രാദേശിക ബാങ്കിന്റെ പ്രതിനിധിയാണെന്ന വ്യാജേന വിളിച്ചയാള്‍, അക്കൗണ്ട് മോഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പണം സംരക്ഷിക്കാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. മറ്റൊരു വയോധികയെ വാണിജ്യ മന്ത്രാലയത്തില്‍ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1,400 ദീനാറും തട്ടിയെടുത്തു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി 'സഹേല്‍' ആപ്ലിക്കേഷനോ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലുകളോ മാത്രം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. സെര്‍ച്ച് എന്‍ജിനുകളില്‍ കാണുന്ന എല്ലാ ലിങ്കുകളും ഔദ്യോഗികമാകണമെന്നില്ലെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് വെബ്സൈറ്റ് അഡ്രസ് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അപരിചിതമായ ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























