സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കും...ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടാകും....

സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കും. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തില്‍ത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടി വരും.
അതേസമയം ലോക്ക് ഡൗണില്‍ അനുവദിച്ച ഇളവുകള്‍ പ്രകാരം ചൊവ്വ,ശനി ദിവസങ്ങളില്‍ മൊബൈല്‍, കമ്പ്യൂട്ടര്‍,കണ്ണട,ശ്രവണസഹായി എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ തുറക്കാം.ലോക്ക് ഡൗണ്‍ തുടരുന്നതിനോട് സര്‍ക്കാരിന് താല്‍പര്യമില്ല.
ജനജീവിതം ദുഃസ്സഹമാകുന്നതും സാമ്പത്തിക മുരടിപ്പുമാണ് കാരണം. എന്നാല്‍ രോഗവ്യാപനം സുരക്ഷിതമായി നിയന്ത്രിക്കാനാകുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെയും ലോക്ക് ഡൗണ്‍ നിയന്ത്രണ സമിതിയുടെയും നിലപാട്.
രോഗവ്യാപനം 15 ശതമാനത്തില്‍ താഴെ ആയാല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ കര്‍ശന നിയന്ത്രണവും ശനിയും ഞായറും ലോക്ക് ഡൗണും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ രോഗവ്യാപന തോത് 16.4 ശതമാനമാണ്. രോഗവ്യാപനത്തിന്റെ തോത് 10 ശതമാനത്തിലും താഴെ എത്തുംവരെ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശം. അത് സ്വീകരിച്ചാല്‍, കൂടുതല്‍ ഇളവോടെ ലോക്ക് ഡൗണ്‍ ഒരാഴ്ച നീട്ടാനാണ് സാധ്യത.
14 ദിവസമായി രോഗവ്യാപനം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ശനി,ചൊവ്വ പ്രവര്‍ത്തിക്കുന്നവ (വില്പനയും അറ്റകുറ്റപ്പണിയും)മൊബൈല്‍,കമ്പ്യൂട്ടര്‍, ഗ്യാസ് സ്റ്റൗ,കൃത്രിമ കാല്‍, ശ്രവണസഹായി, കണ്ണട കടകള്‍ യന്ത്രങ്ങളില്‍ ചകിരിക്കയര്‍ നിര്‍മ്മാണ സ്ഥാപനം
"
https://www.facebook.com/Malayalivartha



























