ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെയോ? കടയ്ക്കാവൂരില്‍ ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരിയും എട്ടുവയസുകാരിയായ മകളും വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍.... രാത്രി പത്തരയോടെ ഇവര്‍ പോകുന്നതായി ക്ഷേത്രത്തിന് സമീപമുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കടയ്ക്കാവൂരില്‍ ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരിയും എട്ടുവയസുകാരിയായ മകളും വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍വിളാകം വീട്ടില്‍ ബിന്ദു (34), മകള്‍ ദേവയാനി (8) എന്നിവരാണ് മരിച്ചത്.
ഇരുവരെയും വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുന്നാവായ പഞ്ചായത്തില്‍ ക്‌ളാര്‍ക്കായിരുന്ന ബിന്ദു തിരുവനന്തപുരത്തെ ഷോപ്പ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ ആറു മാസം മുമ്പാണ് ഡെപ്യൂട്ടേഷനില്‍ എത്തിയത്.
ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് വീടിന് സമീപത്തുള്ള ഇവരുടെ പുരയിടത്തിലെ കിണറ്റില്‍ കാല്‍വഴുതി വീണു മരിച്ചിരുന്നു. പ്രവീണിന്റെ മരണം ബിന്ദുവിനെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കടയ്ക്കാവൂര്‍ പൊലീസും വര്‍ക്കല ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. ക്ഷേത്രത്തിന് സമീപമുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ രാത്രി പത്തരയോടെ ഇവര്‍ പോകുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ബിന്ദുവിന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ , ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.
https://www.facebook.com/Malayalivartha

























